ഇന്ന് അമ്മുക്കുട്ടിയുടെ അഞ്ചാം പിറന്നാൾ ആണ് . കുളിച്ചു സുന്ദരിക്കുട്ടിആയി
അമ്മമ്മ വാങ്ങി തന്ന പുത്തൻ ഉടുപ്പും
ഇട്ടു, അവൾ അമ്മയെയും അച്ഛനെയും
കാത്തിരിക്കുകയാ കേക്ക് മുറിക്കാൻ ! ഹോ,
ചോക്ലേറ്റ്കേക്കിന്റെ പുറത്തു ഭംഗി ഉള്ള
മിന്നി മൗസിന്റെ പടം
കണ്ടു അവൾക്കുതോന്നി, ഹോ, മിന്നി
മൗസ് ആയിരുന്നെങ്കിൽ, അമ്മമ്മ
കാണാതെ ആ കേക്ക്പതിയെ
പതിയെ കാന്തി തിന്നു തീർക്കാമായിരുന്നു
...! നേരം ഇത്രയുമായിട്ടും അച്ഛനെയും അമ്മയെയും കാണുന്നില്ലല്ലോ ? അവൾ
ഭിത്തിയിലെ കിളികളുടെ പടമുള്ള ക്ലോക്കിൽ നോക്കി സൂചി
മെല്ലെ നീങ്ങുന്നത് നോക്കി നിന്നു. ഇടയ്ക്കിടെ
കണ്ണാടിയിൽ പോയി അവൾ ഭംഗിയുള്ള
ഉടുപ്പിന്റെ മിനുക്കുകൾ തിളങ്ങുന്നത് അസ്വദിക്കും. ഈ അമ്മമ്മ എത്ര
നല്ലതാ, ഈ ഉടുപ്പിട്ട്
എന്നെ കാണാൻ എന്ത് ഭംഗിയാ ! ഇടയ്ക്കിടയ്ക്ക് നീ
ഇപ്പൊ വല്യ കുട്ടി ആയി
എന്ന് പറയുമ്പോൾ ആണ് അമ്മുക്കുട്ടിക്ക്
അമ്മമ്മയോടു ദേഷ്യം വരുന്നത് . അവൾ കണ്ണാടിയിൽ
നോക്കി അമ്മമ്മയോടു എന്ന പോലെ
ഒരു ഗോഷ്ടി കാണിച്ചു
. "അമ്മുക്കുട്ടി, ദേ ,അച്ഛനും
അമ്മയും വന്നു ". ഹായ്, അമ്മമ്മ വിളിക്കുന്നു
,അവൾ നേരെ വിരുന്നു
മുറിയിലേക്ക് ഓടി . അവിടെ ലാപ്ടോപ്പിലെ സ്കൈപ്പ് വിൻഡോവിൽ
തെളിഞ്ഞ അച്ഛന്റെയും അമ്മയുടെയും മുഖം ശ്രദ്ധിക്കാതെ അവൾ
മിന്നി മൌസിന്റെ പടമുള്ള കേക്കിലെ മെഴുകുതിരികൾ
ഊതിക്കെടുത്തി . ലാപ്ടോപ് സ്പീക്കറിൽ നിന്നും അച്ഛന്റെയും അമ്മയുടെയും
സ്വരം "ഹാപ്പി
ബര്ത്ഡേ റ്റു യൂ അമ്മുക്കുട്ടി " ആയി
ഒഴുകുമ്പോൾ അവൾ ചോക്ലേറ്റ്
കേക്ക് മുറിച്ചു വായിൽ ആക്കുന്നതിന്റെ തിരക്കിലായിരുന്നു.
No comments:
Post a Comment