അല്ല മാത്തച്ചാ , നിങ്ങളെ ആ ഫേസ്
ബുക്കിന്റെ മൊയലാളി സക്കർബുർഗ്
വിളിച്ചെന്നു ഒക്കെ
കേട്ടല്ലൊ , ശരിയാണോ?
ഓ ശരി തന്നെടാ
കൊച്ചനെ , അങ്ങേരു എന്നെ വിളിച്ചു
കുറെ സന്തോഷ വര്ത്തമാനം
പറഞ്ഞു . ഞാൻ ഒരു
സംഭവം തന്നെ ആണ് എന്നാ
കാർന്നോരു കരുതിയിരിക്കുന്നത് .
എന്നാലും മാത്തച്ചാ നിങ്ങള്
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
? ഈ ഫേസ് ബുക്കിൽ
ഇത്രയും ഫ്രണ്ട്സും പോസ്റ്റും ഒക്കെ
എങ്ങനെ ഒപ്പിച്ചു ?
അതൊക്കെ ഒരു ട്രിക്ക്
അല്ലെ മോനേ .. . സംഭവം വളരെ
സിമ്പിൾ ആണ് . നമ്മൾ ആള്ക്കാരുടെ
പൾസ് നോക്കി
കളിക്കണം . സകല ചവറുകളും
കേറി അങ്ങ് ലൈക്
ചെയ്യണം . പാമ്പിന്റെയും പട്ടിയുടെയും മുതെലെടെയും ഒക്കെ പടത്തിനും വീഡിയോ
ക്ലിപ്പിനും ഒക്കെ കേറി “awesome, incredible, speechless” എന്നൊക്കെ വെച്ച് കാച്ചണം
. ഫണ്ണി വീഡിയോ എന്നും പറഞ്ഞു
ഇടുന്ന സാധനം കണ്ടു നെഞ്ചത്തടിച്ചു
കരയാൻ തോന്നിയാലും കമാന്നൊരു അക്ഷരം മിണ്ടരുത്
. “LOL, fantastic, thanks for sharing” എന്നങ്ങു
പറയണം . ഇതെല്ലാം പോസ്റ്റ് ചെയ്യുന്ന
തെണ്ടികളുടെ ഒരു കോമണ്
മനശാസ്ത്രം ഉണ്ട് ;.ഈ ലൈക്ക്
ചെയ്യുന്നവരോടും കമന്റ് ഇടുന്നവരോടും ഒക്കെ
അവർക്ക് ഒരു പ്രത്യേക
'ഇത്', തോന്നും . നമ്മൾ അതിൽ
പിടിച്ചു കളിക്കണം .
ഭയങ്കരൻ, അപ്പൊ മാത്തച്ചനു ഇത്രയും ഫ്രണ്ട്സ് എങ്ങനെ ഉണ്ടായി ?
അതൊരു കഥയാണ് മോനെ, ആദ്യം
ഞാൻ നമ്മുടെ പോയിലക്കടയിലെ
സാബുവിനെയും പാലുകാരൻ പാപ്പിയെയും ആഡ്
ചെയ്താണ് കളത്തിൽ ഇറങ്ങിയത് . ഇവന്മാർ
ആണെങ്കിലോ സകല തോന്നിവാസ
ഗ്രൂപ്പിലെയും മെംബേർസ് ആണ് . അങ്ങനെ
ഈ ഗ്രൂപിലോക്കെ ഞാനും
കേറിപ്പറ്റി . ഈ
ഗ്രൂപ്പുകൾ എന്നൊക്കെ പറഞ്ഞാ ഒരു
വാലും ചേലും ഇല്ലാത്ത ഐറ്റംസ്
ആണ് മൊനെ. ഉദാഹരണത്തിന്, ചേനയും കാച്ചിലും എന്ന
ഗ്രൂപ്പിൽ കേറിയപ്പോൾ അവിടെ നമ്മുടെ
കുന്നിൻപുറത്തെ പൊടിമോൾ പട പടാന്ന്
ഓരോന്ന് പോസ്റ്റുന്നു . അങ്ങനെ അവളെ കേറി
പോക്ക് ചെയ്തു.
അല്ലേലും മാത്തച്ചൻ ആ
പോക്ക് കേസിനെ തന്നെ ആദ്യം
കേറി പോക്ക് ചെയ്തല്ലോ ?
എടാ, അതൊരു തുറുപ്പ് അല്ലാരുന്നോ!
അവൾ ഫ്രണ്ട് ആയപ്പോൾ ദാ കിടക്കുന്നു
നാട്ടിലെ സകല സദാചാര
പോലീസുകാരും അവളുടെ സർക്കിളിൽ ! സകലവന്മാരെയും
ആഡ് ചെയ്തു അപ്പൊ
തന്നെ.
മാത്തച്ചാ നിങ്ങള്
പുലി തന്നെ.. ഈ
മാർപ്പാപ എങ്ങനെ
നിങ്ങടെ ഫ്രണ്ട് ആയി.. ?
നീ എന്നെയും കൊണ്ടേ പോകൂ
അല്ലെ?
അല്ല മാത്തച്ചാ , ഒരു ആവേശം
കൊണ്ട് ചോദിച്ചു പോയതാ .
അത്രയ്ക്ക്
ആവേശം വേണ്ട, എന്നാലും പറയാം
. അങ്ങേരെ നമ്മുടെ കടമറ്റത്ത് കത്തനാരുടെ ഗ്രൂപ്പീന്ന് ചൂണ്ടിയതാ
.
എന്നാലും ഈ ഗ്രൂപ്പീന്നുള്ള
അറിയാൻ മേലാത്ത ആള്ക്കാരെ ഒക്കെ,
പ്രത്യേകിച്ച് പെണ്ണുങ്ങളെ എങ്ങനെ വളക്കുന്നു മാത്തച്ചാ
?
എടാ മണ്ടാ , ബർണാഡ് ഷാ
പറഞ്ഞത് നിനക്കൊര്മ ഉണ്ടോ “ "പുകഴ്ത്തലിൽ
വീഴാത്ത ഒരു സ്ത്രീയും
ഈ ലോകത്തില്ല എന്ന്
". ഈ ഫേസ്
ബുക്കിന്റെ കാര്യത്തിൽ അതിനു സ്ത്രീയെന്നോ
പുരുഷന എന്നോ ഇല്ല. നേരത്തെ
പറഞ്ഞ പോലെ തലങ്ങും വിലങ്ങും
ലൈക് ചെയ്യണം . കമന്റിനും മറു
കമന്റിനും ഒക്കെ ലൈക് . ഏതു കൂറ ഫോട്ടോ
ഇട്ടാലും ഒരു ലൈക്,
കൂടെ ചുമ്മാ ഒരു
ചോദ്യം ഏതാ ഈ
സ്ഥലം, ഏതാ ക്യാമറ.
. എങ്ങാനും ആളിന്റെ സ്ഥലം പിടി
കിട്ടുവാണേൽ ഉടനെ ചോദിക്കണം, ക്ഷേത്രത്തിനടുത്ത്
ആണോ വീട് ? അല്ലെങ്കിൽ
ആ പള്ളിടെ അടുത്തെങ്ങാനും
ആണോ വീട് ?
അതെന്താ മാത്തച്ചാ , അതിന്റെ ഗുട്ടെന്സ്?
എടാ മണ്ടാ , കേരളത്തിൽ ഒരു 4 km ചുറ്റളവിൽ എത്ര
പള്ളിയും ക്ഷേത്രവും കാണും?
ഹൊ ഈ മാത്തച്ചന്റെ
ഒരു ബുദ്ധി !
പിന്നെ വേറെ കുറെ ടീംസ്
ഉണ്ട് . സകല ദൈവങ്ങളുടെയും
ആനകളുടെയും ഒക്കെ ഗ്രൂപ്പ് ഉണ്ടാക്കി
പോസ്റ്റുന്ന റ്റീംസ്. നമ്മൾ
സ്ഥലവും കാലവും നോക്കി ജാതിയും
മതവും ഒക്കെ അങ്ങ് മാറണം
. ആനയെങ്കിൽ ആന... പോയാൽ ഒരു ലൈക്,
കിട്ടിയാലോ ?
മാത്തച്ചൻ കിടു
ആണ് കേട്ടോ !
ജീവിച്ചു പോട്ടെടാ ഉവ്വെ. ഇനി വേറെ
ചില കൂട്ടര് ഉണ്ട്
. തുമ്മിയാലും ചീറ്റിയാലും ഒക്കെ വാളിൽ പോസ്റ്റുന്ന
മനോരോഗികൾ . അയ്യോ, എന്റെ കാലിൽ ഞൊട്ട
കേട്ടേ , ഞാൻ ഇന്ന്
മൂന്നു പേനിനെ കൊന്നു എന്നൊക്കെ
ഉള്ള പോസ്റ്റ് ഇടുന്ന
പാർട്ടീസ് ഫേസ് ബുക്ക് ഇല്ലാതെ
ജീവിക്കാൻ പറ്റാത്തവർ ആണ് . എങ്ങാനും
ഒരു പോസ്റ്റിനു ഒരു
ലൈക്കോ കമന്റോ കണ്ടില്ലെങ്കിൽ പിന്നെ
അന്നത്തെ ദിവസം മുഴുവൻ അവർ
അണ്ടി പോയ അണ്ണാനെ പോലെ
നടക്കും .
ഹോ ഈ മാത്തച്ചന്റെ
ഒരു കാര്യം ! എന്നാലും
ഈ ഫ്രണ്ട്സ് മുഴുവനും
ആക്റ്റീവ് ആണോ മാത്തച്ചാ
?
ഹേയ് , അതൊക്കെ ആര് നോക്കുന്നു
, ആള്ക്കാര് പല ടൈപ്പ്
അല്ലെ മോനെ, ചിലര് ഓടി
പാഞ്ഞു വന്നു ഒരു റിക്വസ്റ്റ്
അയക്കും. നമ്മൾ തച്ചിനു അതങ്ങ്
അസ്സെപ്റ്റ് ചെയ്യും. പിന്നെ ഒരു
അനക്കവും കാണില്ല . ഒളിച്ചും പാത്തും
ചെറ്റ പോക്കുന്ന
ചില പകല മാന്യന്മാർ
ഇല്ലേ, അവരെ പോലെ ഉളളവർ
. നമ്മുടെ ആൽബത്തിൽ കേറി ഫോട്ടോസും
കണ്ടു പ്രൊഫൈൽ മൊത്തം അരിച്ചു
പെറുക്കി ചുമ്മാ പൊടിയും തട്ടി
അങ്ങ് പോകും . വെടി പൊട്ടിച്ചാലും
അനങ്ങില്ല പിന്നെ. ഇങ്ങനെ ഉള്ളവര്ക്കെല്ലാം
ഒരു എട്ടിന്റെ പണി
കൊടുക്കണം എന്ന് ഞാൻ സക്കർബർഗിനോട്
പറഞ്ഞിട്ടുണ്ട്.
ഹാ , കള
മാത്തച്ചാ ...!
ഹല്ലാ പിന്നെ, അതൊരു മാതിരി
കന്നം തിരിവല്ലേ മോനെ ? ഇവനൊക്കെ
ബാക്കി എല്ലാത്തിനും നേരം ഉണ്ട്, തൂമ്പാ എടുത്തു
ഒരു തെങ്ങിന് തടം
എടുക്കാൻ വയ്യതവനോക്കെ ഫാം വില്ലിൽ
കൃഷി എന്നും പറഞ്ഞിറങ്ങും
. നമ്മൾ
ഈ ഫേസ് ബുക്ക്
വഴി പോക്കറ്റ് അടിക്കുകയോ
മാല തട്ടി
പറിക്കുകയോ ഒന്നും ചെയ്യില്ലല്ലോ , അപ്പൊ
ഒരു വാക്ക് മിണ്ടിയാൽ എന്താ ?
മതി മാത്തച്ചാ വിട്ടേരെ ...! എന്നാലും
മാത്തച്ചൻ കുറച്ചൂടെ
നീറ്റ് ആകണം
. ഈ ഫ്രണ്ട്ഷിപ്പ് ഒരു
ബ്ലെസ്സിംഗ് അല്ലെ
മാത്തച്ചാ ...?
എടാ പൊന്നു മോനെ,
നീ പി സി ജോർജിനെ ഭരണിപ്പാട്ട്
പഠിപ്പിക്കല്ലേ ? ഈ പോസ്റ്റ്
നീ ഫോളോ ചെയ്യണ്ട
കേട്ടോ ! നേരം
കളയാതെ വീട്
പിടിക്കാൻ നോക്ക് .. എനിക്കിന്നത്തെ ലൈകിനും
കമന്റിനും ഒക്കെ നേരം ആയി..
പിന്നെ , ഞാനും സക്കർബുർഗും കൂടി
നിക്കുന്ന പടത്തിനു നീ കുറെ
ലൈക്കും കമന്റും പൂശാൻ മറക്കണ്ട
!ഗുഡ് നൈറ്റ്!
ഗുഡ് നൈറ്റ് മാത്തച്ചാ , ഞാൻ
ലോഗ് ഔട്ട് ചെയ്യുന്നു..!
No comments:
Post a Comment