Monday, September 23, 2013

കാലചക്രം

അന്ന് നിന്റെ ആദ്യത്തെ ദിവസമായിരുന്നു സ്കൂളിൽ. നിന്റെ കുഞ്ഞു വിരലുകൾ  വിടുവിച്ചു ഞാൻ നടന്നകലുമ്പോൾ നീ വാവിട്ടു കരയുന്നുണ്ടായിരുന്നു. ഉടഞ്ഞു വീണ സ്ലേറ്റിനും ചിതറിയ പെൻസിലുകൾക്കും ഇടയിലിരുന്നു നീ 'അമ്മെ,പോകല്ലേ അമ്മേ'  എന്നലറി വിളിച്ചു. നിന്റെ ബെഞ്ചിൽ പകച്ചിരുന്ന പുത്തൻ കൂട്ടുകാരെ നീ ശ്രദ്ധിച്ചില്ല, രണ്ടു കൈകളിലും ബലമായി പിടിച്ച ടീച്ചറിനെ നീ കണ്ടില്ല, തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന ഞാൻ ഓടി വന്നു നിന്നെ വാരിയെടുത്തു ഉമ്മ വെയ്ക്കുമെന്ന്  നീ വെറുതെ മോഹിച്ചു, വെറുതെ..

 ഇന്ന്, ഇവിടെ ഈ വൃദ്ധ സദനത്തിൽ നിന്റെ സ്ഥാനത്ത്  ഞാൻ  ഇരിക്കുന്നു....ഇടതു കയ്യിൽ ഗുരുവായൂരപ്പന്റെ ഒരു ചില്ലു പടവും വലതു കയ്യിൽ ഒരു തുണി സഞ്ചിയുമായി...മോനെ, എന്നെ തനിച്ചാക്കി പോകല്ലേ എന്ന് പറയാൻ എനിക്ക് നാവു വഴങ്ങുന്നില്ല...അന്ന് നീ പഠിച്ചു വലിയ ആളാകാൻ വേണ്ടി ആണെന്ന് സമാധാനിച്ചു ഞാൻ നടന്നു പോയെങ്കിൽ, ഇന്ന് എല്ലാവരുടേയും മുൻപിൽ ചെറുതാകാൻ ഭയന്ന്‌ നീ നടന്നു പോകുന്നു ...എങ്കിലും ഞാൻ ആശിക്കുന്നു, ഒരു നിമിഷം, നീ തിരികെ വന്നു എന്റെ കവിളത്തെ ചുടു കണ്ണീർ തുടച്ചെങ്കിൽ..........!

Friday, July 12, 2013

ലീവ്

ഹോ , ഒരു മാസത്തെ ലീവ് കിട്ടിയ പാടെ പെട്ടിയും പൂട്ടി, കെട്ട്യോളും കുട്ട്യോളും ആയി നേരെ വെച്ച് പിടിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് , നൊസ്റ്റാൽജിയ , പിറന്ന നാടിന്റെ മണം , മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു.. ചെന്ന് ഇറങ്ങുന്നതോ? ഡെങ്കി, പന്നി, പക്ഷി, തക്കാളി എന്ന് വേണ്ട , ഇനി ഏതൊക്കെ പേരിട്ടു വിളിക്കാമോ , അതൊക്കെ വിളിക്കാവുന്ന പനികളുടെ നടുവിലേക്ക് ...എല്ലാരേം കൊണ്ട് ഒരു സിനിമക്ക് പോകാം എന്ന് കരുതി തലേന്ന് രാത്രി കാറിൽ പെട്രോളും അടിച്ചു കഴുകി വൃത്തിയാക്കി ഇടും. നേരം വെളുക്കുമ്പോ ഠിം ! ഹർത്താൽ...! പിന്നെ ആശുപത്രിയിൽ അന്നമ്മ നഴ്സ് പ്രഷർ നോക്കുന്ന കുന്ത്രണ്ടാത്തിലെ ബലൂണ്‍ പോലുള്ള സാധനത്തിൽ ഇട്ടു ഞെക്കുന്നത് പോലെ ടിവിയുടെ റിമോട്ട് എടുത്തു മടിയിൽ വെച്ച് പകല് മുഴുവൻ ഞെക്കോട് ഞെക്ക്. പിള്ളേര് ഇരിക്കുമ്പോൾ വാർത്ത‍ വെക്കാൻ പറ്റൂല്ല, പീഡനം, ലൈവ് വീഡിയോ , ബലാൽസംഗം ..ഇത് മാത്രം ഉള്ള വാർത്ത‍ ...എന്നാ പിന്നെ വല്ല സീരിയലും വെക്കാം എന്ന് വെച്ചാലോ, അവിഹിതം, തലയിണ മുഖത്ത് അമര്ത്തി കൊലപാതകം , എന്റമ്മോ, അതും വേണ്ട..ഏഷ്യാനെറ്റ്‌ മൂവീസ്സിൽ' പടം തുടങ്ങി 'വെച്ചപ്പോൾ, ധാണ്ടെടാ , മോഹൻലാൽ മടക്കി കുത്തിയ ലുങ്കി മേലോട്ട് പൊക്കി തുടയിൽ ചൊറിഞ്ഞു നായികയോട് വേണ്ടാത്ത വര്ത്തമാനം പറയുന്നു, റിമോട്ട് ദൂരെ എറിഞ്ഞു അഞ്ചു വയസ്സുള്ള മോളുടെ കണ്ണ് പൊത്തി .എന്നാ പിന്നെ ഞായറാഴ്ച ഒന്ന് കൊല്ലത്ത് പോയി കറങ്ങാം എന്ന് വെച്ചപ്പോൾ അയലത്തെ ചാക്കോച്ചൻ പറയുന്നു , "പോകുന്നതൊക്കെ കൊള്ളാം, വല്ല തുണി കടയിൽ കേറി ഭാര്യക്ക് ചുരിദാർ ഒന്നും വാങ്ങാൻ നിക്കണ്ട, എന്നാൽ പിന്നെ അവള് അത് ഫിറ്റ്‌ ആണോ എന്ന് ഇട്ടു നോക്കുന്നത് സാബൂന്റെ ഇന്റർനെറ്റ്‌ കഫെയിൽ കാണാം നാളെ.."
ദൈവമേ, അങ്ങനെ അതും ചീറ്റി....! ഇനി ഇപ്പൊ എന്ത് പണ്ടാരം ചെയ്തിട്ടാണ് മുപ്പതു ദിവസം തള്ളി നീക്കുന്നത്. വീട്ടില് ഇരുന്നാൽ നേരം വെളുക്കുമ്പോൾ ഓരോ കുരിശുകള് കേറി വരും .. ലൈഫ് ഇൻഷുറൻസ് പോളിസി , ( പണ്ട് റോഡിൽ വെച്ച് സൈക്കിളിൽ നിന്ന് മലര്ന്നടിച്ചു തെക്ക് വടക്ക് കിടന്നപ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോയ രമണൻ സാർ ആണ് ഇപ്പൊ ജീവൻ രക്ഷയുമായി ഗൾഫുകാരനായ എന്റെ മുന്നില് ഇരിക്കുന്നത് ) , ക്ഷേത്ര പുനരുദ്ധാരണം എന്ന് പറഞ്ഞു അമ്പല കമ്മിറ്റി പ്രസിഡണ്ട്‌ സാഗർ കോട്ടപ്പുറം ( ഈ പേര് എവിടെയോ കേട്ടത് പോലെ!) മൂന്ന് ദിവസം ആയി വിളിക്കുന്നു . എനിക്ക് പോലും എന്റെ മൊബൈൽ നമ്പർ കാണാതെ അറിയില്ല, പുള്ളിക്ക് കാണാപ്പാഠം ! പണ്ട് ക്രിക്കറ്റ്‌ കളിക്കിടയിൽ ബോൾ അടിച്ചു അമ്പലത്തിന്റെ ഓടിന്റെ മുകളിൽ ഇട്ടു എന്നും പറഞ്ഞു എന്റെ അച്ഛനേം അപ്പുപ്പനേം ഒക്കെ 'അന്വേഷിച്ച ' ( തന്തക്കു വിളിച്ചു എന്ന് പച്ചക്ക് പറയാമോ ?) മഹാനായ പ്രസിഡന്റ്‌ . ഇവന്മാരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ ഇനി ഒറ്റ വഴിയെ ഉള്ളൂ...ലീവ് ക്യാൻസൽ ചെയ്തു ഇപ്പൊ തന്നെ വണ്ടി കേറുക !

വാൽക്കഷണം : നാട്ടിൽ പോകാൻ ലീവ് തരാത്ത സായിപ്പിനോടുള്ള കലിപ്പ് , ഒരു മാസത്തെ ലീവിൽ അടിച്ചു പൊളിക്കാൻ നാട്ടിലേക്കു പോകുന്ന ഗൾഫ് സുഹൃത്തിനോടുള്ള കുശുമ്പ് ആയപ്പോൾ !

Tuesday, July 2, 2013

ചോരയുടെ മതം



ന്യൂനപക്ഷത്തെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തേ മതിയാവൂ എന്ന് ശക്തമായി പ്രസംഗിച്ചതിന്റെ ക്ഷീണത്തിൽ കേശവ പിള്ള തലേ രാത്രി നന്നായി ഉറങ്ങിപ്പോയി .തന്റേതായ പ്രസംഗ ശൈലിയിലൂടെ അന്യ സമുദായക്കരോടുള്ള അമര്ഷം തീവ്രവാദത്തിന്റെ കഥകൾ ആക്കി അണികളിൽ കുത്തി വെക്കുന്നതിൽ പിള്ള അങ്ങേയറ്റം വിജയിച്ചിരുന്നു താനും. പുലർച്ചെയുള്ള നടത്തം ഒഴിവാക്കാം ആയിരുന്നെങ്കിലും ഷുഗറും കൊളസ്ട്രോളും ചേർന്ന് തന്റെ പൊതു ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചാലോ എന്ന പേടി മൂലം പിള്ള നടക്കാൻ ഇറങ്ങി. വളവു തിരിഞ്ഞു വന്ന മീൻ ലോറി പിള്ളയെ ഇടിച്ചിട്ടു കടന്നു പോകുമ്പോൾ റോഡിൽ അധികം ആരും ഉണ്ടായിരുന്നില്ല. ചോര വാർന്നു കിടന്ന പിള്ളയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.


ഒ നെഗറ്റീവ് രക്തത്തിന് വേണ്ടി പിള്ളയുടെ മക്കൾ പരക്കം പായുമ്പോൾ , തന്റെ കുഞ്ഞിനു മരുന്ന് വാങ്ങാൻ എന്ത് ചെയ്യും എന്നറിയാതെ വരാന്തയിൽ നഖം കടിച്ചു നില്ക്കുകയായിരുന്നു ഉസ്മാൻ. ജീവനുമായി മല്ലിടുന്ന പിള്ളയെ ഉസ്മാന് അറിയില്ല. പക്ഷെ അലമുറ ഇടുന്ന പിള്ളയുടെ ഭാര്യയുടെ മുഖം കണ്ട് ഉസ്മാൻ നെഴ്സ്സുമാരുടെ മുറിയിലേക്ക് നടന്നു. രക്തം ദാനം ചെയ്തു നഴ്സ് കൊടുത്ത നാരങ്ങ വെള്ളം കുടിക്കുമ്പോഴും ഉസ്മാന്റെ മനസ്സില് ആ സ്ത്രീയുടെ മുഖം ആയിരുന്നു. പെട്ടെന്ന് സ്വന്തം കുഞ്ഞിനെ വീണ്ടും ഓർത്ത് ഉസ്മാൻ പരിചയക്കാരെ ആരെയെങ്കിലും വഴിയിൽ കാണും എന്ന പ്രതീക്ഷയിൽ റോഡിലേക്ക് ഇറങ്ങി നടക്കുമ്പോൾ പിറകിൽ പിള്ളയുടെ ഭാര്യ ആരോടോ ഫോണിൽ പറയുന്നത് കേട്ടു..." ഭഗവതി കാത്തു എന്റെ ചേച്ചീ.. മേത്തന്റെ ചോരയാണെങ്കിലും സാരമില്ല, ചേട്ടന്റെ ജീവൻ രക്ഷിച്ചല്ലോ ഭഗവതി...അത്രയ്ക്ക് ഉള്ളുരുകി വിളിച്ചു ഞാൻ ദേവിയെ ...!"

Monday, July 1, 2013

ദീപാരാധന



           വര്ഷങ്ങള്ക്ക് ശേഷം നാട്ടിൽ എത്തിയ പാടെ അമ്മ പറഞ്ഞു," മോനെ, ഇന്ന് വെള്ളിയാഴ്ച ആണ് , വൈകുന്നേരം കുളിച്ചു ക്ഷേത്രത്തിൽ പോകണം, ദീപാരാധന കണ്ടു തൊഴണം." അല്ലറ ചില്ലറ യുക്തി വാദങ്ങൾ ഒക്കെ ഉണ്ടെങ്കിലും എനിക്ക് അമ്മയെ ധിക്കരിക്കാൻ തോന്നിയില്ല .
മാത്രമല്ല, കുറെ വര്ഷങ്ങളുടെ ഓർമ്മകൾ വട്ടമിട്ടു പറക്കുന്ന അമ്പലവും ആൽമരവും ഒക്കെ കാണാൻ വീണ്ടും ഒരു കൊതി.
      വൈകുന്നേരം കുളിച്ചു കസവു മുണ്ടുടുത്ത് അമ്പലത്തിന്റെ മുന്നില് എത്തിയപ്പോൾ തകര ബോർഡിൽ എന്തോ എഴുതിയിരിക്കുന്നു : "ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല - ക്ഷേത്ര കമ്മിറ്റി " . നല്ല തീരുമാനം. ആശുപത്രിയിലും ബസിലും എന്ന് വേണ്ട മരണ വീട്ടില് വരെ ഒരുളുപ്പുമില്ലാതെ ഈ കുന്ത്രാണ്ടം ഉപയോഗിക്കുന്നവരെ നോക്കി പല്ലിളിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. പിത്തള വിളക്കുകളിൽ തിരി നീട്ടി എണ്ണ ഒഴിച്ച് കൊളുത്തി ,കൈവെള്ളയിലെ എണ്ണ മെഴുക്കു തലയിൽ തേച്ചു കളയുന്ന കൌമാരക്കാരികൾ ...നാലമ്പലത്തിനു വലം വെക്കുന്ന അമ്മമാർ , ചന്ദനത്തിരികളുടെ പുകയിൽ മുഖം പൂഴ്ത്തി നില്ക്കുന്ന കുഞ്ഞുങ്ങൾ . ഓർമ്മകൾ അസ്ത്ര വേഗത്തിൽ തിരിച്ചു പോകുന്നു....ഹോ, ആരാണ് പറഞ്ഞത് നാട് മാറിപ്പോയെന്ന് ? ഈ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഏതു മഹാ പാപി ആണ് ഫോണ്‍ ഉപയോഗിക്കുന്നത് ? പുറത്തു കണ്ട ബോർഡ് ആവശ്യമുണ്ടോ എന്നൊരു സംശയം. എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മണി മുഴങ്ങി, ദീപാരാധനക്ക് ശ്രീകോവിലിന്റെ വാതിലുകൾ അടഞ്ഞു . അകത്തു നിന്നും എനിക്ക് പരിചിതമായ " സർവ്വ മംഗള മംഗല്യേ ശിവേ.." മന്ത്രോച്ചാരണം കേൾക്കുന്നില്ല , ഒറ്റപ്പെട്ട മണിയടി കേൾക്കുന്നില്ല . കണ്ണടച്ച് ഞാൻ കൈ കൂപ്പി നിന്നു . അപ്പോൾ, ശ്രീ കോവിലിനുള്ളിൽ ഭഗവതിയെ സാക്ഷി ആക്കി തന്റെ ഐ ഫോണിൽ പത്തു മിനിട്ടിന്റെ ടൈമർ സെറ്റ് ചെയ്തു ധൃതിയിൽ ആന്ഗ്രി ബേർഡ്സ് കളിക്കുക ആയിരുന്നു യുവ പൂജാരി.

നിർവികാരത

വൈകുന്നേരം വീട്ടില് വന്നു കയറുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു . മണ്ണിൽ അങ്ങിങ്ങ് കാണുന്ന പുള്ളിക്കുത്തുകൾ നോക്കി കുട നിവര്ത്തി വെക്കുമ്പോഴും മനസ്സിൽ സൌമ്യ നായരുടെ വാക്കുകൾ ആയിരുന്നു :" എന്തൊരു നിർവികാരത ആണ് നിന്റെ മുഖത്തെപ്പോഴും ? എങ്ങനെയാ നിന്നെ ഒരു പെണ്ണ് പ്രേമിക്കുക ? " പൊട്ടിച്ചിരിക്കാനും ഏങ്ങലടിച്ചു കരയാനും കൊതിയുള്ള ഒരു മനുഷ്യനല്ലേ ഞാനും ? ആ ചോദ്യം ഒരു ചാട്ടവാർ പോലെ ദേഹത്ത് പതിക്കുന്നു . കുളി കഴിഞ്ഞു വന്ന് ടി വി ഓണ്‍ ചെയ്തു. ഏഴു മണി മുതൽ ഒന്പത് മണി വരെ ഉള്ള സീരിയലുകൾ മാറി മാറി കണ്ടു നോക്കി, കരച്ചിൽ വരുന്നില്ല. ശരി, ഒന്പത് മുതൽ പത്തര വരെ ഉള്ള കോമഡി പ്രോഗ്രാമുകൾ കണ്‍ ചിമ്മാതെ കണ്ടു, എവി ടെ ? ഒരു പുഞ്ചിരി പോലും വരുന്നില്ല ! സൗമ്യ പറഞ്ഞത് ശരിയാണല്ലോ എന്നോർത്ത് ഒരു മനോരോഗ ഡോക്ടറുടെ നമ്പർ കലണ്ടറിൽ കുറിച്ചിട്ട് ഭീതിയോടെ ഞാൻ ഉറങ്ങാൻ കിടന്നു .

Tuesday, May 14, 2013

അച്ഛന്


അച്ഛാഎനിക്കിന്ന് 10 വയസ്സായി.. ഞാ ഇന്ന് എന്റെ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയായിരുന്നു..ചോരക്കുഞ്ഞായി ഞാ ഈ ഭൂമിയില്‍ ജനിച്ചു വീണത്‌ മുതലുള്ള പത്തു വഷങ്ങ ...എത്ര എത്ര നല്ല നിമിഷങ്ങള്‍ ആണ് ഞാഅച്ഛനും അമ്മക്കും ചേട്ടനും നല്‍കിയത്...പത്തു മാസത്തെ ഇരുട്ടി ‍ നിന്നും അമ്മയുടെ പുഞ്ചിരി തെളിച്ച പ്രകാശത്തിലേക്ക് ഞാകണ്ണ് ചിമ്മി തുറന്നപ്പോ നെറുകയി ‍ കിട്ടിയ ഉമ്മയുടെ ഇളം ചൂടി ഞാ ഈ ലോകത്തിലേക്ക്‌ പിച്ച വെച്ചിറങ്ങി...കൌതുകത്തോടെ എന്നെ ഇമ വെട്ടാതെ നോക്കുന്ന ചേട്ടന്റെ മുഖം...പ്രാര്‍ത്ഥനയുടെ ക്ഷീണം വിട്ടു മാറാത്ത മുഖത്തോടെ എന്നെ ഉറ്റു നോക്കിയ അമ്മമ്മ ‍....പിന്നെ വിയപ്പു തുള്ളിക ഇറ്റു വീഴുന്ന നെറ്റി തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ച അപ്പുപ്പന്റെ സന്തോഷം...എന്നെ വരവേക്കാ , എന്റെ വരവും പ്രതീക്ഷിച്ചിരുന്ന എത്ര പേരായിരുന്നു എനിക്ക് ചുറ്റും....? നാളുകള്‍ കഴിഞ്ഞു പോയി...ഞാ വളരുകയായിരുന്നു..എന്റെ കുഞ്ഞി കണ്ണുക ഈ ലോകത്തെ ആര്‍ത്തിയോടെ നോക്കുന്നത് കാണാ ‍ നല്ല രസമായിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്...കുഞ്ഞു വിരലുക ആകാശത്തേക്ക് ഉയര്‍ത്തി ഞാഎന്തൊക്കെയോ പറയാ ശ്രമിക്കുന്നത് കാണുമ്പോ ചേട്ട വാ പൊത്തി ചിരിക്കുമത്രേ....കാ പാദം മുഖത്തെക്കടുപ്പിച്ചു ഞാവിരലുക നുണയാ തത്രപ്പെടുമ്പോ ‍ എങ്ങു നിന്നോ അടക്കിയ ചിരി കേക്കാമായിരുന്നു ...ആദ്യമായി ഞാ കമിഴ്ന്നു വീണപ്പോ "അമ്മെ , ദേവു കമിഴ്ന്നു വീണു "എന്ന് പറഞ്ഞു സന്തോഷത്തോടെ അടുക്കളയിലേക്ക് ഓടിയ അമ്മയുടെ രൂപം ഇപ്പോഴും അമ്മമ്മ പറയും.. പിന്നെ കയ്യി കിട്ടിയതെന്തും ആത്തിയോടെ വായി വെക്കാ തുടങ്ങുന്ന എന്നെ സ്നേഹത്തോടെ ശാസ്സിക്കുന്ന അമ്മയെ നോക്കി ഞാമുരളുമത്രേ....

 

ഈ നല്ല നല്ല നിമിഷങ്ങളൊക്കെ എനിക്കിന്ന് എല്ലാരും പറഞ്ഞുള്ള ഓമ്മ മാത്രമേ ഉള്ളൂ...

അതൊക്കെ പകത്തിയെടുക്കാ, മിഴിവുറ്റ ചിത്രങ്ങളായി എന്നും സൂക്ഷിക്കാ എന്തെ അച്ഛാ ആക്കും കഴിയാതെ പോയത്...? ഞാവളര്‍ന്നു വലുതായി ചിറകു വിടര്‍ത്തി പറന്നു പോകുമ്പോ, ഈ സമൂഹം എന്നിലെ കുട്ടിത്തം അടത്തി മാറ്റുമ്പോ, എന്റെ നഷ്ടപ്പെട്ട നിഷ്കളങ്കതയെ കുറിച്ച് ഓര്‍ത്തു നെടുവീര്‍പ്പിടാനെങ്കിലും ആ ചിത്രങ്ങള്‍ ഉപകരിക്കില്ലേ..? വീടിന്റെ ചുമരി ജീവനില്ലാത്ത പാടവും പുഴയുമൊക്കെ എന്റെ സ്ഥാനം അപഹരിക്കുമ്പോ എവിടെയോ ഒരു നൊമ്പരം…!

കാലമേറെ കഴിയുമ്പോ , ജീവിതം തിരക്കിന്റെ കളിയരങ്ങി ആടി തിമിക്കുമ്പോ , ലോകത്തിന്റെ ഏതെങ്കിലും കോണി ഉള്ള ഒരു വൃദ്ധ സദനത്തി ‍ ഇരിക്കുമ്പോ , എന്നെ ഓക്കാ ‍ കുറച്ചു മങ്ങിയ ഓമ്മക ‍ ഒരു പുസ്തക ചെപ്പി സൂക്ഷിച്ചു വെക്കാനില്ലാത്ത നിരാശയോടെ മരണവും കാത്തു കഴിയേണ്ടി വരുമോ അച്ഛന് ...?

 

Monday, May 13, 2013

യാത്ര


ഹോ എന്തൊരു ദിവസം ...? നീണ്ട ഒരു പകലി തിരക്കൊഴിയാത്ത ജോലിയെ ശപിച്ചു കൊണ്ട് അവ ലാപ്ടോപ് ബാഗും തോളി തൂക്കി ഓഫീസിന്റെ പടികളിറങ്ങി . കാറിനടുത്ത് എത്തിയപ്പോ ഒരു നിമിഷം നിന്നു. ഇനി കൊച്ചിയുടെ നശിച്ച ട്രാഫിക്കിലേക്ക് ! ചുവന്ന കാ സ്റ്റാട്ട്‌ ആക്കി അവ നഗരത്തിന്റെ തിരക്കി ഒരാ ആയി മുന്നോട്ടു നീങ്ങി . റോഡരികിലെ അരണ്ട നിയോണ്‍ വെളിച്ചത്തി ഡാഷ് ബോഡി ഇരുന്ന വിസിറ്റിംഗ് കാഡിലേക്ക് അവ കണ്ണോടിച്ചു . " Priyanka Menon, Sales Team Lead, Nippon Toyota" , ഒരാഴ്ചക്ക് മുപ് കാ വാങ്ങുമ്പോ ഷോറൂമി ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന വെളുത്ത പെണ്‍കുട്ടി . അവളുടെ തിളക്കമുള്ള കണ്ണുകളും, നീണ്ട കൈവിരലുകളും, മായാത്ത ചിരിയും ആരെയും അവളിലേക്ക്‌ അടുപ്പിക്കും . ഇല്ലെങ്കി ഇത്രയും വില കൂടിയ കാ അടുത്തെങ്ങും ഞാ വാങ്ങില്ലല്ലോ എന്നോത്തപ്പോ അറിയാതെ ഒരു ചിരി പൊട്ടി. ഫേസ് ബുക്കി അവക്കയച്ച ഫ്രണ്ട് രിക്വസ്റ്റിനു ഇപ്പോഴും ഒരു മറുപടി കിട്ടിയില്ല എന്നോത്തപ്പോ എന്തോ ഒരു വല്ലാതെ. നഗരത്തിന്റെ ഗതാഗത കുരുക്കി നിന്നു അങ്കമാലിയിലെക്കുള്ള ഹൈവേയി കയറിയപ്പോ ഒരു ആശ്വാസം . രംഗ് ദേ ബസന്തിയിലെ ഇഷ്ട ഗാനം പ്ലേ ചെയ്തു അവ കാറിന്റെ വേഗം കൂട്ടി.. കൊച്ചിയുടെ പേ പിടിച്ച ബഹളങ്ങളി നിന്നും ഇരുട്ടിന്റെ ഏകാന്തതയി കൂടിയുള്ള യാത്ര ഒരു സുഖം തന്നെ.. പെട്ടെന്നെന്തോ ദൂരെ റോഡരികി ഒരു വശപ്പിശക് .., അവ സ്പീഡ് കുറച്ചു . ഇരുണ്ട വെളിച്ചത്തി റോഡിന്റെ കൈവരികളുടെ താഴെ നിന്നും എന്തോ അനങ്ങുന്നത് പോലെ, കൂടെ ഒരു തേങ്ങലും കേട്ടു . വണ്ടി സൈഡി ഒതുക്കി പെട്ടെന്ന് ഡോ തുറന്നു പുറത്തിറങ്ങി നോക്കിയപ്പോ അവ കണ്ടത് , കൈവരികളുടെ താഴെ ചരിവി നിന്നും മുകളിലേക്ക് പിടിച്ചു കയറാ ശ്രമിക്കുന്ന ഒരു പാവം വൃദ്ധനെ ആണ് . തോളിലെ തുണി സഞ്ചി ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു, കരയുന്ന മുഖത്തോടെ സാധു മനുഷ്യ അവനെ നോക്കി, ഒരു കൈ സഹായത്തിനായി . ഡോ വലിച്ചടച്ചു അവ അയാളുടെ നേക്ക്‌ നടക്കുമ്പോ അറിയാതെ പോക്കറ്റി നിന്നും സെ ഫോണ് കയ്യിലെടുത്തു . ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വൃദ്ധന്റെ മുഖത്തിന്‌ നേരെ ഫോക്കസ് ചെയ്യുമ്പോ , രാത്രി ഫേസ് ബുക്കി വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോ കിട്ടുന്ന ലൈക്കുകളെയും കമന്റുകളെയും ത്ത് അവ പുളകം കൊണ്ടു . ഒരു നിമിഷം, ബീപ് ! , മങ്ങിയ സ്ക്രീനി തെളിഞ്ഞ മെസ്സേജ് അവ വായിച്ചു : " ലോ ബാറ്ററി!"

"ഷിറ്റ്!", പിറുപിറുത്തു കൊണ്ട് അവ തിരികെ കാറിനടുത്തേക്ക് നടന്നു .

Thursday, May 9, 2013

അപ്പ്രൈസൽ നാടകം : ഒരു സൈബർ കൊട്ടെഷന്റെ കഥ



അപാര്ടുമേന്റി വന്നു കയറിയ ഉടനെ ബെന്നി ലാപ്ടോപ് ബാഗ് എടുത്തു ദൂരെ എറിഞ്ഞു. " നാശം പിടിച്ച ജോലി! ഇവനെ ഒക്കെ ഉലക്ക കൊണ്ട് അടിക്കണം. " കാര്യം അറിയാതെ ഷേളി അന്തം വിട്ടു നിന്നു . ഇതിയാന് ഇത് എന്നാ പറ്റിയത് ? നാട്ടിലെ ഐ റ്റി  കമ്പനിയി പൊളിറ്റിക്സ് മടുത്തിട്ടാണ് ബെന്നി ഷെലിയെയും കൂട്ടി നേരെ ഓണ് സൈറ്റി വന്നത്. അമേരിക്ക അല്ലെ, നല്ല മര്യാദക്കാ അല്ലെ, മാനെജ്മെന്റ് പണി എടുക്കുന്നവനെ നന്നായി അംഗീകരിക്കും  എന്നൊക്കെ വ്യമോഹിച്ചിട്ടു ഇപ്പൊ എല്ലാം തകിട തിമി. ഇതിപ്പോ രണ്ടാം വര്ഷവും അപ്പ്രൈസ എന്ന കൊട്ട  തേങ്ങ എടുത്തു ബെന്നിയുടെ തലമണ്ട അടിച്ചു പൊട്ടിച്ചു, മഹാനായ മനജേ, ഗൌതം മെഹ്റ ! വന്ന ആദ്യത്തെ ആഴ്ച തന്നെ ബെന്നിക്ക് മനസ്സിലായി, ഇവ  മെഹ്റ അല്ല വെറും കൂറ ആണെന്ന്. എപ്പോ നോക്കിയാലും ഒരു ലാപ്ടോപ്പും തുറന്നു വെച്ച് വലതു കൈ മൗസിലും ഇടതു കൈ ടേബിളി ഇരിക്കുന്ന കാഷ്യൂ നറ്റ്സിന്റെ ടിന്നിലും ആയിരിക്കും. രാവിലെ എട്ടു മണി മുത അഞ്ചു മണി വരെ ക്ലൈന്റിന്റെ വക പൂരപ്പാട്ട് . അതെങ്ങെനാ , സകല ചവറും ഇട്ടോ ഇറ്രൊ എന്ന് പറയുന്ന നേരത്തിനു ചെയ്യണം എന്ന് പറഞ്ഞാ  നടക്കുന്ന കാര്യം ആണോ?  വരുന്നവനും പോകുന്നവനും ഒക്കെ അടിക്കാ അമ്പല മണി ആയി ആകെ ബെന്നി മാത്രം ആയിരുന്നു പ്രോജെക്ടി. എല്ലാ വെള്ളിയാഴ്ചയും സ്റ്റാറ്റസ് അപ്ഡേറ്റ്

എന്ന കീചക വധത്തി കൂറ ബെന്നിയുടെ കുടല് മാല എടുത്തു വെളിയി  ഇടും ഓണ്സൈറ്റ്  അസ്സൈന്മെന്റ് എന്ന് പറയുന്നത് ദാനം കിട്ടിയ പശു ആണെന്ന ഭാവത്തി മെഹ്റ സാബ് ബെന്നിയെ വലിച്ചു കീറി ഭിത്തിയി ഒട്ടിക്കും. വെള്ളിയാഴ്ച രാത്രി ഷേളി ഷാപ്പിലെ മറിയാമ്മ ചേട്ടത്തിയുടെ റോളി അച്ചാറു , ചിക്ക ഫ്രൈ, കപ്പ ഒക്കെ ആയി ബിസി . ഒരു മണി വരെ ബെന്നി  ബോസ്സിനെ തെറി വിളിച്ചു കൊണ്ട് കുപ്പിക ഒന്നൊന്നായി കാലി ആക്കും. പിന്നെ വെള്ളമടിച്ചാ മാത്രം ബെന്നിയുടെ വായി  നിന്നും കേക്കുന്ന ഫക്കും ഷിറ്റും സഹിച്ചു ഷേളി കൂടെ ഇരിക്കും. അല്ലാതെന്തു ചെയ്യാ? വന്നു പെട്ട് പോയില്ലേ? നാട്ടി അപ്പനും അമ്മയും കൂടി മാങ്ങാ പറിക്കാ വരുന്നവനോടും, മരം കൊത്താ നടക്കുന്നവനോടും ഒക്കെ ഞെളിഞ്ഞു പറയുവല്ലേ, മോ അമേരിക്കയി ആണെന്ന്! ഇവിടുത്തെ പുകിലെങ്ങാനും  അവര്ക്ക് അറിയണോ? ഇന്നത്തെ പ്രശ്നം എന്താണെന്നു വെച്ചാ തുടച്ച  ആയ രണ്ടാം ഷവും  ബെന്നിക്ക് C ബാഡ് കൊടുത്തു അപ്പ്രൈസലി . തലയും കുത്തി പണി എടുത്ത ബെന്നിയുടെ കാര്യം വീണ്ടും തഥൈവ . Scope of Improvement, Recession, value addition, leadership skill എന്നൊക്കെ പറഞ്ഞു സ്ഥിരം മുടന്ത ന്യായങ്ങളിലൂടെ മെഹ്റ ബെന്നിയുടെ ശവപ്പെട്ടിയി ഒരു ആണി കൂടി അടിച്ചു കേറ്റി. കഴിഞ്ഞ രണ്ടു വര്ഷമായി ആകെ കൂടി കൂടിയത് ഒരു ഡോള . ഒരു ഡോളറിനു ഒരു ജെട്ടി പോലും വാങ്ങാ കിട്ടില്ല ഇപ്പോ .നാട്ടിലെ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് ഷേളി പറയാ തുടങ്ങുമ്പോഴേക്കും ബെന്നി അലറാ തുടങ്ങും. തന്റെ അതേ  അപാര്ടുമേന്റി ആണ് മെഹ്റ എന്ന  തിരിച്ചറിവി ( അത് വേറൊരു കഥ, പൊട്ട ആട്ടം കണ്ടത് പോലെ അമേരിക്കയി വന്നിറങ്ങിയ ബെന്നിയെ ഇവിടെ കൊണ്ട് ചാടിച്ചതും മെഹ്റ , അതിന്റെ പേരില് പുള്ളിക്ക് ഒരു മാസത്തെ റെന്റ് ഫ്രീ ആയി കിട്ടി ) ബെന്നി തന്റെ തെറി വിളി ഒരു ഡോ സ്പോര്ട്സ് ആയി ഒതുക്കിയിരുന്നു .

 വേഷം മാറി മുണ്ടും മടക്കി കുത്തി ബെന്നി നേരെ വന്നു ഫ്രിഡ്ജ് തുറന്നു ബ്ലാക്ക് ലേബ എടുത്തു മേശപ്പുറത്തു വെച്ചു . മൂന്നാമത്തെ പെഗ് വിടുമ്പോ ഫോണ് ബെല്ലടിക്കുന്നു . , ഇത് ചൈനയി നിന്നും സ്റ്റാ ജോമോ അല്ലെ? ജോമോനും ബെന്നിയും ബംഗ്ലൂരി ഒരുമിച്ചു ഉണ്ടായിരുന്നവ ആണ്. ജോമോനെ സ്റ്റാ ജോമോ  എന്ന് വിളിക്കുന്നതിനു പിന്നി ഒരു കഥ ഉണ്ട്. ബംഗ്ലൂരി നൈറ്റ് ഷിഫ്റ്റ് ചെയ്തു പണ്ടാരം അടങ്ങുന്ന നേരത്ത് ഒരു ചായ കുടിക്കാ ഓഫീസിലെ കഫട്ടെരിയയി  പോയാ  ഒരു കൂപ്പണ് കൊടുക്കണം. എല്ലാ മാസവും തുടക്കത്തി  ഒരു 25 കൂപ്പണ് കിട്ടും ഒരാക്ക് . അത് കൊണ്ട് ഒരു മാസം മുഴുവനും ഓടിക്കണം. ഒരു ഡിസംബ മാസത്തി ജോമോ ഒരു പണി ഒപ്പിച്ചു. ഡേ ഷിഫ്റ്റി വരുന്ന സകലവന്മാരുടെയും കൂപ്പണ് മേടിച്ചു പുള്ളി ഒരു വലിയ സ്റ്റാ ഉണ്ടാക്കി ഓഫീസി  തൂക്കി. അന്ന് മുത ആണ് പുള്ളി സ്റ്റാ ജോമോ ആയത്. വീക്ക്‌ എന്ഡ് ആയിട്ട് ജോമോനും അവിടെ അടി തുടങ്ങി. കള്ള്  തലക്കു പിടിക്കുമ്പോ ജോമോന് സകല ISDയും ഫ്രീ കാ ആയി മാറും. അങ്ങനെത്തെ വിളി ആണിത്. ഏതായാലും ബെന്നി തന്റെ ധര്മ സങ്കടം ജോമോന് കൈ മാറി. എല്ലാം കേട്ട ജോമോ  ഇത്ര മാത്രം പറഞ്ഞു," നീ നായിന്റെ മോന്റെ കമ്പ്യൂട്ട നെയിം പറഞ്ഞെ ?" ചോദ്യം കേട്ട പാടെ ബെന്നിക്ക് ചിരി പൊട്ടി. പിന്നെ, അവ ചൈനയി  ഇരുന്നു ഒലത്താ പോകുവല്ലേ! ജോമോ വിടുന്ന മട്ടില്ല. അപ്പൊ തന്നെ onsite associates ഇന്റെ അസെറ്റ് മാനേജ്മന്റ് സൈറ്റി കേറി കമ്പ്യൂട്ട നെയിം സങ്കടിപ്പിച്ചു , ജോമോന് കൈ മാറി. ശനിയാഴ്ചയിലെ സ്ഥിരം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വീട്ടി വന്നപ്പോഴും ബെന്നിയുടെ ചിന്ത ജോമോ  വല്ല ഉഡായിപ്പും  ഒപ്പിക്കുമോ എന്നായിരുന്നു. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ബെന്നി ഉറങ്ങാകിടന്നു . ഞായറാഴ്ച രാവിലെ പുറത്തു എന്തോ ബഹളം കേട്ടാണ് ബെന്നിയും  ഷെലിയും ഉണന്നത് . ബെഡ് റൂമിലെ  വിന്ഡോ ട്ട മാറ്റി നോക്കുമ്പോ കണ്ട കാഴ്ച ,അപ്പാറ്റ്മെന്റ്  മുഴുവ ലൈറ്റ് ഇട്ട പോലീസ് കാറുക  .  പോലീസ് നമ്മുടെ മെഹ്റ സാബിനെ കയ്യാമം വെച്ച് കാറി കയറ്റുന്നു. കണ്ണ് തിരുമ്മി ബെന്നി ഒന്ന് കൂടി നോക്കി അത് സ്വപ്നം അല്ല എന്ന് ഉറപ്പു വരുത്തി. ത്താവെ എന്ന് വിളിച്ചു കൊണ്ട് ഷേളി കട്ടിലിലേക്ക് വീണത് ശ്രദ്ധിക്കാതെ ബെന്നി ജോമോന്റെ നമ്പ ഡയ ചെയ്തു. ഇവ  എന്ത് കുന്തം ആണ് ചെയ്തെതെന്ന് അറിയാതെ ബെന്നി അപ്പോഴും അന്ധാളിച്ചു നിക്കുകയായിരുന്നു. ഒറ്റ ശ്വാസത്തി നടന്ന കാര്യം പറഞ്ഞ ബെന്നി അങ്ങേ തലക്ക നിന്നും ജോമോന്റെ അട്ടഹാസം കേട്ടു . വീണ്ടും വീണ്ടും ചോദിച്ചപ്പോ ബെന്നി കാര്യം പറഞ്ഞു :" അളിയാ, സംഗതി സിമ്പി. ഞാ ഒരു ചൈനാക്കാര ഹാക്കറിനു കൊട്ടേഷ കൊടുത്തതാ . പുള്ളി നിന്റെ കൂറയുടെ കമ്പ്യൂട്ടറി കേറി കുറെ child porn സൈറ്റ്സ്  ഒക്കെ ബ്രൌസ്  ചെയ്തു, ഫോട്ടോസും ഡൌണ്ലോഡ് ചെയ്തു. പിന്നെ, FBI യുടെ സൈറ്റിലും കേറി , ഇത്രയേ ചെയ്തുള്ളൂ...!"

ചോര വാന്ന മുഖവുമായി നിന്ന ബെന്നി അശരീരി പോലെ ജോമോന്റെ ശബ്ദം കേട്ടു :" അളിയാ , ആരും സമൂഹത്തി കുറ്റവാളിക ആയി ജനിക്കുന്നില്ല , മാനെജ്മെന്റ് ആണ് അവരെ കുറ്റവാളിക ആക്കുന്നത് , ആമേ ! "