Tuesday, January 7, 2014

             പൊന്നോണ തരംഗിണിയും ഞാനും


മാസികകളിൽ , റോഡരികിൽ കാണുന്ന ഫ്ലെക്സ് ബോർഡുകളിൽ കാണുന്ന ചില പരസ്യങ്ങൾ ഉണ്ട്. അതി സുന്ദരിയായ ഒരു യുവതി, ഭംഗിയുള്ള പട്ടു സാരി ചുറ്റി, കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞ്, ദേവലോക നർത്തകിമാരെ വെല്ലുന്ന മേനിയഴകോടെ നില്ക്കുന്നു. ഒറ്റ നോട്ടത്തിൽ, ഇത് എന്തിന്റെ പരസ്യം ആണെന്ന് ശങ്കിച്ച് പോകും...വസ്ത്രക്കടയുടെതോ , ജ്വല്ലറിയുടെതോ  അതോ സ്ത്രീ സൗന്ദര്യത്തെ വാഴ്ത്തുന്ന വേറെ എന്തിന്റെയെങ്കിലും ആണോ ഇത്  ?. അത് പോലെ എന്നെ എന്നും ചിന്താക്കുഴപ്പത്തിൽ  ആക്കുന്ന ഒരു ഗാനസമാഹാരം ആണ് പൊന്നോണ തരംഗിണി . ഇത്രയും വർഷങ്ങൾക്കിടയിൽ എനിക്കിന്നും ഉത്തരം കിട്ടാത്ത ചോദ്യം ആണ്, ഇതിലെ ഗാനങ്ങളിൽ ഏറ്റവും മികച്ച ഘടകം എന്താണ് ? ദാസേട്ടന്റെ ഭാവ സുന്ദരമായ ശബ്ദമോ ? രവീന്ദ്രൻ മാസ്റ്ററുടെ മാന്ത്രിക സംഗീതമോ ? അതോ ശ്രീകുമാരൻ തമ്പി സാറിന്റെ സ്വര്ഗതുല്യമായ വരികളോ ?

മനുഷ്യന്റെ വിവിധ വികാരങ്ങളുടെ ഒരു ആകത്തുക - ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ്പൊന്നോണ തരംഗിണി. ഒരു യവന ശില്പ്പം പോലെ   എല്ലാം തികഞ്ഞ ഒരു ഗാനമാല. ഇതിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ ഉണ്ട്, വിരഹത്തിന്റെ കണ്ണീരുപ്പുണ്ട്  , സന്തോഷത്തിന്റെ പൊൻ തിളക്കം ഉണ്ട്, വേർപാടിന്റെ വേദന ഉണ്ട്..കഴിഞ്ഞ നൂറ്റാണ്ടിന്റെ കൌമാരവും യൗവ്വനവും എന്നിക്കു ശരിക്കും തിരിച്ചറിയാൻ ആവുന്നത് മുടിപ്പൂക്കളും, പാതിരാമയക്കവും , തോണിക്കാരനും ഒക്കെ കേൾക്കുമ്പോൾ ആണ്..

ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് " ഉയരുകയായി " തുടങ്ങുന്നു . "ചിങ്ങവയൽക്കിളി" എത്തുമ്പോൾ ഓണം ഇങ്ങെത്തി കഴിഞ്ഞു.  "അയ്യോ, ഓണം ഇങ്ങെത്തിയല്ലോ!" എന്ന് പറഞ്ഞു വീടും പറമ്പും വൃത്തിയാക്കാൻ അച്ഛനും അമ്മയും തത്രപ്പെടുമ്പോൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമഴ ആണ് ( ഹായ്, ഓണം വന്നല്ലോ ) ..   തിരക്കിനിടയിൽ വേണം അച്ഛന്റെ കാലു പിടിച്ചു ഊഞ്ഞാൽ കെട്ടിക്കാൻ ! ഓണപ്പരീക്ഷക്കുള്ള തയ്യാറെടുപ്പിനിടയിൽ പൂവിടാനുള്ള ഉത്സാഹവും , ഓണസദ്യക്കു വിളമ്പാൻ അമ്മ മുന്നേ ഉണ്ടാക്കി വെച്ച ഉപ്പേരിയും അച്ചപ്പവും കട്ട് തിന്നുന്നതിലെ കുസൃതിയും , അച്ഛൻ വാങ്ങി വെച്ച , (തിരുവോണത്തിനെ അത് എന്റെ കയ്യിൽ  കിട്ടുകയുള്ളൂ ) , ഓണക്കോടിയുടെ പുതുമണം കിട്ടാൻ ഇടയ്ക്കിടെ രഹസ്യമായി അലമാര തുറക്കുന്ന കൗതുകവും ഒക്കെ തിരികെ തരുന്നു "മണ്ണിൻ മണം ഈണം " ആക്കുന്ന ഗാനം .

മുടിപ്പൂക്കളിൽ എത്തുമ്പോൾ എനിക്ക് മുൻപിൽ ഓണം ഇല്ല, അവിടെ പ്രണയം മാത്രം ! ഇത്രയും ലളിതമായ സംഗീതം കൊണ്ട്, ഹൃദയത്തിൽ നിന്നുതിരുന്ന വരികൾ, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മധുരമായ ശബ്ദമായി അന്തരീക്ഷത്തിൽ ലയിക്കുമ്പോൾ  എന്റെ ഉള്ളിൽ പ്രണയത്തിന്റെ പാലാഴി ആണ് ! എത്ര കേട്ടാലും മതി വരാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ! ഒരു ഗാനം പശ്ചാത്തലത്തിൽ മുഴങ്ങുമ്പോൾ, പ്രണയിനിയുടെ മടിയിൽ തല ചായ്ച്ച് , അവളുടെ കണ്ണുകളിലേക്കു നോക്കി, മണിക്കൂറുകളോളം കിടക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല. അതനുഭവിച്ചു തന്നെ അറിയണം ! പ്രണയത്തിന്റെ ചൂട് ശരിക്കും അറിഞ്ഞ നിമിഷങ്ങൾ ! ഇന്ന്, എന്റെ പൊന്നോമനയെ നെഞ്ചോട്ചേർത്ത് ഉറക്കാൻ ഏറ്റവും ഹൃദ്യമായ താരാട്ടു പാട്ടായി മുടിപ്പൂക്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു . ഒരു ഓടക്കുഴൽ നാദത്തിൽ തുടങ്ങുന്ന മായ പ്രപഞ്ചം വർണിക്കാൻ എനിക്ക് വാക്കുകളില്ല ! ജീവിതത്തിന്റെ ഇരുൾ നിറഞ്ഞ നാൾ വഴികളിൽ ഒരു തരി പൊന്ന് പോലും കഴുത്തിലോ കാതിലോ ഇല്ലാതെ പ്രിയസഖിയെ കാണുമ്പോൾ , കുറവ് നികത്താൻ നിവർത്തിയില്ല എന്ന സത്യം ഉൾക്കൊണ്ടു " കനകത്തിൻ ഭാരമെന്തിന്നോമനെ , എന്റെ പ്രണയം നിന്നാഭരണം അല്ലയോ ?" എന്ന് മൂളുമ്പോൾ പുഞ്ചിരിച്ചവൾ , വർഷങ്ങൾ കഴിഞ്ഞ്, ഏതെങ്കിലും വഴി അല്പ്പം ധനനഷ്ടം ഉണ്ടാകുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് മന്ത്രിക്കും :" നിലക്കാത്ത ധനമെന്തിന്നോമനെ നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലെയോ ?"


"പാൽനിരപ്പൂ  പുഞ്ചിരിഓണ നാളുകളിൽ ഒരു പാടൊരുപാട് പ്രതീക്ഷയോടെ പ്രണയിനിയെ കാത്തിരിക്കുന്ന ഹൃദയത്തിന്റെ തുടിപ്പുകൾ ആണ് . ഓണത്തിന്റെ ഓർമകളിൽ അവൾ നിറഞ്ഞു നില്ക്കുകയാണ് .അവളില്ലാത്ത ഓണം തീർത്തും അപൂർണം എന്ന് വിളിച്ചു പറയുന്ന വരികൾ !

പ്രതീക്ഷകൾ ആർത്തിരമ്പുന്ന മനസ്സിലേക്ക് സ്വപ്നത്തിലൂടെ കടന്നു വരുന്ന അവളെ പാതിരാമയക്കത്തിൽ നമുക്ക് കാണിച്ചു തരുന്നു കവി . അവൾ തനിക്കു എത്ര മാത്രം പ്രിയപ്പെട്ടതാണെന്നും അവളുടെ അഭാവം തന്റെ ജീവിതത്തിൽ എത്ര മാത്രം നിഴലിക്കുന്നു എന്നും വിവരിച്ചു തരുന്ന വരികൾ ആർദ്രമായ ശബ്ദത്തിലൂടെ , ലളിതമായ സംഗീതത്തിന്റെ മേമ്പൊടിയോടെ നമ്മൾ ആസ്വദിക്കുകയാണ് .

ഒരു പാട് നൊമ്പരപ്പെടുത്തിയാണ് പൂക്കളം കാണുന്ന പൂമരം നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത്. വിരഹത്തിന്റെ തീജ്വാലകളിൽ വെന്തുരുകുന്ന മനസ്സുമായി അവളെയോർത്ത്പാടുന്ന കാമുകൻ. കൗമാര പ്രണയത്തിൽ ഒരിക്കൽ പോലും സംസാരിക്കാതെ , കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ്, കാലങ്ങളോളം പ്രണയിച്ച മനസ്സുകളെ പ്രതിഫലിപ്പിക്കുന്ന വരികൾ...! ആദ്യ ദർശനം, ആദ്യ ചുംബനം ...മനസ്സിൽ കോറിയിട്ട നാഴിക ക്കല്ലുകൾ ഒന്നൊന്നായി ഓർക്കുകയാണിവിടെ ! ചില പ്രണയങ്ങൾ തീവ്രമാകുന്നത്
മൗനത്തിലൂടെ  ആണ്, മിഴികളിലൂടെ ആണ്..കത്തുകളോ ഫോണ്വിളികളോ ഇല്ലാതിരുന്ന, അല്ലെങ്കിൽ അനുവദനീയം അല്ലാതിരുന്ന അവസ്ഥയിൽ എല്ലാം പരസ്പരം കൈ മാറിയിരുന്ന ഒരു നോട്ടം, മൗനം ! " കാലത്തിൻ കോലത്താൽ വേർ പിരിഞ്ഞോർ നമ്മൾ കാണുകയായിതാ വീണ്ടും " വരികൾ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ എങ്ങനെ കേട്ടിരിക്കും ?

പ്രതീക്ഷകൾ എല്ലാം കൈ വിട്ടു വേർപാടിന്റെ തീവ്രത  വരച്ചു കാട്ടുന്നു തോണിക്കാരനും അവന്റെ പാട്ടും...നഷ്ടപ്പെടലിന്റെ വേദന കരളിനെ കാർന്നു തിന്നുമ്പോൾ അവനു പൊട്ടിക്കരയുക അല്ലാതെ എന്ത് മാർഗം ? അവനു കൂട്ടായി, വേദനയിൽ അവൻ കാണുന്നത് വൈക്കം കായലിനെ ആണ് ..." നിന്റെ കരയിൽ നിലാവിൽ ഞാനിരിക്കാം , നിന്റെ കൂടെ പുലരുവോളം ഞാൻ കരയാം , പ്രണയ വേദന അറിഞ്ഞവർക്കായ്നാല് വരി പാടാം " ചങ്കു പൊട്ടി പാടുന്ന കാമുകനെ ഇതിലും മനോഹരമായി എങ്ങനെ വർണ്ണിക്കും ?


ഒരു ഓണക്കാലത്തിന്റെ  പശ്ചാത്തലത്തിൽ മനുഷ്യൻ ഓർമകളുടെ ഏണിപ്പടികൾ നടന്നു കയറുന്നത് എങ്ങനെ എന്ന് അതിമനോഹരമായി വരച്ചു കാട്ടിയിട്ടുണ്ട് സംഗീത ലോകത്തെ ത്രിമൂർത്തികൾ പൊന്നോണ തരംഗിണിയിലൂടെ . ഗാനങ്ങളുടെ വരികൾ ആദ്യമായി എഴുതിയപ്പോൾ തമ്പി സാറിനുണ്ടായ വികാരം, കാലത്തെ അതിജീവിക്കുന്ന ഈണങ്ങളിലൂടെ അവ അനശ്വരമാക്കിയ രവീന്ദ്രൻ മാസ്റ്റർക്കുണ്ടായ സംതൃപ്തി , കോടാനുകോടി ജനങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന മധുര ശബ്ദത്തിലൂടെ ആദ്യമായി ഗാനങ്ങൾ ആലപിച്ചപ്പോൾ ഉണ്ടായ ആത്മ നിർവൃതി.....ഒക്കെ ഞാൻ വെറുതെ സങ്കല്പ്പിച്ചു പോകുകയാണ് ...! ഒരു ഓണ സദ്യ പോലെ എല്ലാം തികഞ്ഞ ഒരു ആൽബം . വാഴയിലയിൽ വിളമ്പിയ കറികൾ തൊട്ടു നാവിൽ വെച്ച്, ചോറിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഉപ്പേരി പൊട്ടിച്ചു വായിലിട്ട്, പിന്നെ പരിപ്പും പപ്പടവും നെയ്യും കൂട്ടി കുഴച്ച  ചോറുണ്ട്, എരിവുള്ള സാമ്പാർ കൂട്ടി രണ്ടാമങ്കം കഴിഞ്ഞ്, മധുരപ്പായസ്സത്തിന്റെ രുചിയിൽ മുങ്ങി തോർത്തി, ഒടുക്കം മോര് ഒഴിച്ച് വീണ്ടും ഒരു പിടി ചോറ് കൂടി കഴിച്ചവസാനിപ്പിക്കുന്ന ഓണ സദ്യ ! അത് പോലെ, ഒരു ചെറിയ തുടക്കത്തിൽ നിന്നും വികാരത്തിന്റെ തിരമാലകളിൽ ആടിയുലഞ്ഞു ഒരു യാത്ര . എല്ലാ രുചികളും ആസ്വദിച്ച , മനസ്സു നിറച്ച ഒരുഗ്രൻ  സദ്യ !അതാണ്പൊന്നോണ തരംഗിണി ! വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഓണക്കാലത്ത് ഏറ്റവും വിൽപ്പനയുള്ള ആൽബമായി പൊന്നോണ തരംഗിണി തലയുയർത്തി നിൽക്കുന്നതും അതിന്റെ അനിർവചനീയമായ മാന്ത്രികത കൊണ്ട് തന്നെ !

Monday, September 23, 2013

കാലചക്രം

അന്ന് നിന്റെ ആദ്യത്തെ ദിവസമായിരുന്നു സ്കൂളിൽ. നിന്റെ കുഞ്ഞു വിരലുകൾ  വിടുവിച്ചു ഞാൻ നടന്നകലുമ്പോൾ നീ വാവിട്ടു കരയുന്നുണ്ടായിരുന്നു. ഉടഞ്ഞു വീണ സ്ലേറ്റിനും ചിതറിയ പെൻസിലുകൾക്കും ഇടയിലിരുന്നു നീ 'അമ്മെ,പോകല്ലേ അമ്മേ'  എന്നലറി വിളിച്ചു. നിന്റെ ബെഞ്ചിൽ പകച്ചിരുന്ന പുത്തൻ കൂട്ടുകാരെ നീ ശ്രദ്ധിച്ചില്ല, രണ്ടു കൈകളിലും ബലമായി പിടിച്ച ടീച്ചറിനെ നീ കണ്ടില്ല, തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന ഞാൻ ഓടി വന്നു നിന്നെ വാരിയെടുത്തു ഉമ്മ വെയ്ക്കുമെന്ന്  നീ വെറുതെ മോഹിച്ചു, വെറുതെ..

 ഇന്ന്, ഇവിടെ ഈ വൃദ്ധ സദനത്തിൽ നിന്റെ സ്ഥാനത്ത്  ഞാൻ  ഇരിക്കുന്നു....ഇടതു കയ്യിൽ ഗുരുവായൂരപ്പന്റെ ഒരു ചില്ലു പടവും വലതു കയ്യിൽ ഒരു തുണി സഞ്ചിയുമായി...മോനെ, എന്നെ തനിച്ചാക്കി പോകല്ലേ എന്ന് പറയാൻ എനിക്ക് നാവു വഴങ്ങുന്നില്ല...അന്ന് നീ പഠിച്ചു വലിയ ആളാകാൻ വേണ്ടി ആണെന്ന് സമാധാനിച്ചു ഞാൻ നടന്നു പോയെങ്കിൽ, ഇന്ന് എല്ലാവരുടേയും മുൻപിൽ ചെറുതാകാൻ ഭയന്ന്‌ നീ നടന്നു പോകുന്നു ...എങ്കിലും ഞാൻ ആശിക്കുന്നു, ഒരു നിമിഷം, നീ തിരികെ വന്നു എന്റെ കവിളത്തെ ചുടു കണ്ണീർ തുടച്ചെങ്കിൽ..........!

Friday, July 12, 2013

ലീവ്

ഹോ , ഒരു മാസത്തെ ലീവ് കിട്ടിയ പാടെ പെട്ടിയും പൂട്ടി, കെട്ട്യോളും കുട്ട്യോളും ആയി നേരെ വെച്ച് പിടിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് , നൊസ്റ്റാൽജിയ , പിറന്ന നാടിന്റെ മണം , മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു.. ചെന്ന് ഇറങ്ങുന്നതോ? ഡെങ്കി, പന്നി, പക്ഷി, തക്കാളി എന്ന് വേണ്ട , ഇനി ഏതൊക്കെ പേരിട്ടു വിളിക്കാമോ , അതൊക്കെ വിളിക്കാവുന്ന പനികളുടെ നടുവിലേക്ക് ...എല്ലാരേം കൊണ്ട് ഒരു സിനിമക്ക് പോകാം എന്ന് കരുതി തലേന്ന് രാത്രി കാറിൽ പെട്രോളും അടിച്ചു കഴുകി വൃത്തിയാക്കി ഇടും. നേരം വെളുക്കുമ്പോ ഠിം ! ഹർത്താൽ...! പിന്നെ ആശുപത്രിയിൽ അന്നമ്മ നഴ്സ് പ്രഷർ നോക്കുന്ന കുന്ത്രണ്ടാത്തിലെ ബലൂണ്‍ പോലുള്ള സാധനത്തിൽ ഇട്ടു ഞെക്കുന്നത് പോലെ ടിവിയുടെ റിമോട്ട് എടുത്തു മടിയിൽ വെച്ച് പകല് മുഴുവൻ ഞെക്കോട് ഞെക്ക്. പിള്ളേര് ഇരിക്കുമ്പോൾ വാർത്ത‍ വെക്കാൻ പറ്റൂല്ല, പീഡനം, ലൈവ് വീഡിയോ , ബലാൽസംഗം ..ഇത് മാത്രം ഉള്ള വാർത്ത‍ ...എന്നാ പിന്നെ വല്ല സീരിയലും വെക്കാം എന്ന് വെച്ചാലോ, അവിഹിതം, തലയിണ മുഖത്ത് അമര്ത്തി കൊലപാതകം , എന്റമ്മോ, അതും വേണ്ട..ഏഷ്യാനെറ്റ്‌ മൂവീസ്സിൽ' പടം തുടങ്ങി 'വെച്ചപ്പോൾ, ധാണ്ടെടാ , മോഹൻലാൽ മടക്കി കുത്തിയ ലുങ്കി മേലോട്ട് പൊക്കി തുടയിൽ ചൊറിഞ്ഞു നായികയോട് വേണ്ടാത്ത വര്ത്തമാനം പറയുന്നു, റിമോട്ട് ദൂരെ എറിഞ്ഞു അഞ്ചു വയസ്സുള്ള മോളുടെ കണ്ണ് പൊത്തി .എന്നാ പിന്നെ ഞായറാഴ്ച ഒന്ന് കൊല്ലത്ത് പോയി കറങ്ങാം എന്ന് വെച്ചപ്പോൾ അയലത്തെ ചാക്കോച്ചൻ പറയുന്നു , "പോകുന്നതൊക്കെ കൊള്ളാം, വല്ല തുണി കടയിൽ കേറി ഭാര്യക്ക് ചുരിദാർ ഒന്നും വാങ്ങാൻ നിക്കണ്ട, എന്നാൽ പിന്നെ അവള് അത് ഫിറ്റ്‌ ആണോ എന്ന് ഇട്ടു നോക്കുന്നത് സാബൂന്റെ ഇന്റർനെറ്റ്‌ കഫെയിൽ കാണാം നാളെ.."
ദൈവമേ, അങ്ങനെ അതും ചീറ്റി....! ഇനി ഇപ്പൊ എന്ത് പണ്ടാരം ചെയ്തിട്ടാണ് മുപ്പതു ദിവസം തള്ളി നീക്കുന്നത്. വീട്ടില് ഇരുന്നാൽ നേരം വെളുക്കുമ്പോൾ ഓരോ കുരിശുകള് കേറി വരും .. ലൈഫ് ഇൻഷുറൻസ് പോളിസി , ( പണ്ട് റോഡിൽ വെച്ച് സൈക്കിളിൽ നിന്ന് മലര്ന്നടിച്ചു തെക്ക് വടക്ക് കിടന്നപ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോയ രമണൻ സാർ ആണ് ഇപ്പൊ ജീവൻ രക്ഷയുമായി ഗൾഫുകാരനായ എന്റെ മുന്നില് ഇരിക്കുന്നത് ) , ക്ഷേത്ര പുനരുദ്ധാരണം എന്ന് പറഞ്ഞു അമ്പല കമ്മിറ്റി പ്രസിഡണ്ട്‌ സാഗർ കോട്ടപ്പുറം ( ഈ പേര് എവിടെയോ കേട്ടത് പോലെ!) മൂന്ന് ദിവസം ആയി വിളിക്കുന്നു . എനിക്ക് പോലും എന്റെ മൊബൈൽ നമ്പർ കാണാതെ അറിയില്ല, പുള്ളിക്ക് കാണാപ്പാഠം ! പണ്ട് ക്രിക്കറ്റ്‌ കളിക്കിടയിൽ ബോൾ അടിച്ചു അമ്പലത്തിന്റെ ഓടിന്റെ മുകളിൽ ഇട്ടു എന്നും പറഞ്ഞു എന്റെ അച്ഛനേം അപ്പുപ്പനേം ഒക്കെ 'അന്വേഷിച്ച ' ( തന്തക്കു വിളിച്ചു എന്ന് പച്ചക്ക് പറയാമോ ?) മഹാനായ പ്രസിഡന്റ്‌ . ഇവന്മാരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ ഇനി ഒറ്റ വഴിയെ ഉള്ളൂ...ലീവ് ക്യാൻസൽ ചെയ്തു ഇപ്പൊ തന്നെ വണ്ടി കേറുക !

വാൽക്കഷണം : നാട്ടിൽ പോകാൻ ലീവ് തരാത്ത സായിപ്പിനോടുള്ള കലിപ്പ് , ഒരു മാസത്തെ ലീവിൽ അടിച്ചു പൊളിക്കാൻ നാട്ടിലേക്കു പോകുന്ന ഗൾഫ് സുഹൃത്തിനോടുള്ള കുശുമ്പ് ആയപ്പോൾ !

Tuesday, July 2, 2013

ചോരയുടെ മതം



ന്യൂനപക്ഷത്തെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തേ മതിയാവൂ എന്ന് ശക്തമായി പ്രസംഗിച്ചതിന്റെ ക്ഷീണത്തിൽ കേശവ പിള്ള തലേ രാത്രി നന്നായി ഉറങ്ങിപ്പോയി .തന്റേതായ പ്രസംഗ ശൈലിയിലൂടെ അന്യ സമുദായക്കരോടുള്ള അമര്ഷം തീവ്രവാദത്തിന്റെ കഥകൾ ആക്കി അണികളിൽ കുത്തി വെക്കുന്നതിൽ പിള്ള അങ്ങേയറ്റം വിജയിച്ചിരുന്നു താനും. പുലർച്ചെയുള്ള നടത്തം ഒഴിവാക്കാം ആയിരുന്നെങ്കിലും ഷുഗറും കൊളസ്ട്രോളും ചേർന്ന് തന്റെ പൊതു ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചാലോ എന്ന പേടി മൂലം പിള്ള നടക്കാൻ ഇറങ്ങി. വളവു തിരിഞ്ഞു വന്ന മീൻ ലോറി പിള്ളയെ ഇടിച്ചിട്ടു കടന്നു പോകുമ്പോൾ റോഡിൽ അധികം ആരും ഉണ്ടായിരുന്നില്ല. ചോര വാർന്നു കിടന്ന പിള്ളയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.


ഒ നെഗറ്റീവ് രക്തത്തിന് വേണ്ടി പിള്ളയുടെ മക്കൾ പരക്കം പായുമ്പോൾ , തന്റെ കുഞ്ഞിനു മരുന്ന് വാങ്ങാൻ എന്ത് ചെയ്യും എന്നറിയാതെ വരാന്തയിൽ നഖം കടിച്ചു നില്ക്കുകയായിരുന്നു ഉസ്മാൻ. ജീവനുമായി മല്ലിടുന്ന പിള്ളയെ ഉസ്മാന് അറിയില്ല. പക്ഷെ അലമുറ ഇടുന്ന പിള്ളയുടെ ഭാര്യയുടെ മുഖം കണ്ട് ഉസ്മാൻ നെഴ്സ്സുമാരുടെ മുറിയിലേക്ക് നടന്നു. രക്തം ദാനം ചെയ്തു നഴ്സ് കൊടുത്ത നാരങ്ങ വെള്ളം കുടിക്കുമ്പോഴും ഉസ്മാന്റെ മനസ്സില് ആ സ്ത്രീയുടെ മുഖം ആയിരുന്നു. പെട്ടെന്ന് സ്വന്തം കുഞ്ഞിനെ വീണ്ടും ഓർത്ത് ഉസ്മാൻ പരിചയക്കാരെ ആരെയെങ്കിലും വഴിയിൽ കാണും എന്ന പ്രതീക്ഷയിൽ റോഡിലേക്ക് ഇറങ്ങി നടക്കുമ്പോൾ പിറകിൽ പിള്ളയുടെ ഭാര്യ ആരോടോ ഫോണിൽ പറയുന്നത് കേട്ടു..." ഭഗവതി കാത്തു എന്റെ ചേച്ചീ.. മേത്തന്റെ ചോരയാണെങ്കിലും സാരമില്ല, ചേട്ടന്റെ ജീവൻ രക്ഷിച്ചല്ലോ ഭഗവതി...അത്രയ്ക്ക് ഉള്ളുരുകി വിളിച്ചു ഞാൻ ദേവിയെ ...!"

Monday, July 1, 2013

ദീപാരാധന



           വര്ഷങ്ങള്ക്ക് ശേഷം നാട്ടിൽ എത്തിയ പാടെ അമ്മ പറഞ്ഞു," മോനെ, ഇന്ന് വെള്ളിയാഴ്ച ആണ് , വൈകുന്നേരം കുളിച്ചു ക്ഷേത്രത്തിൽ പോകണം, ദീപാരാധന കണ്ടു തൊഴണം." അല്ലറ ചില്ലറ യുക്തി വാദങ്ങൾ ഒക്കെ ഉണ്ടെങ്കിലും എനിക്ക് അമ്മയെ ധിക്കരിക്കാൻ തോന്നിയില്ല .
മാത്രമല്ല, കുറെ വര്ഷങ്ങളുടെ ഓർമ്മകൾ വട്ടമിട്ടു പറക്കുന്ന അമ്പലവും ആൽമരവും ഒക്കെ കാണാൻ വീണ്ടും ഒരു കൊതി.
      വൈകുന്നേരം കുളിച്ചു കസവു മുണ്ടുടുത്ത് അമ്പലത്തിന്റെ മുന്നില് എത്തിയപ്പോൾ തകര ബോർഡിൽ എന്തോ എഴുതിയിരിക്കുന്നു : "ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ല - ക്ഷേത്ര കമ്മിറ്റി " . നല്ല തീരുമാനം. ആശുപത്രിയിലും ബസിലും എന്ന് വേണ്ട മരണ വീട്ടില് വരെ ഒരുളുപ്പുമില്ലാതെ ഈ കുന്ത്രാണ്ടം ഉപയോഗിക്കുന്നവരെ നോക്കി പല്ലിളിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. പിത്തള വിളക്കുകളിൽ തിരി നീട്ടി എണ്ണ ഒഴിച്ച് കൊളുത്തി ,കൈവെള്ളയിലെ എണ്ണ മെഴുക്കു തലയിൽ തേച്ചു കളയുന്ന കൌമാരക്കാരികൾ ...നാലമ്പലത്തിനു വലം വെക്കുന്ന അമ്മമാർ , ചന്ദനത്തിരികളുടെ പുകയിൽ മുഖം പൂഴ്ത്തി നില്ക്കുന്ന കുഞ്ഞുങ്ങൾ . ഓർമ്മകൾ അസ്ത്ര വേഗത്തിൽ തിരിച്ചു പോകുന്നു....ഹോ, ആരാണ് പറഞ്ഞത് നാട് മാറിപ്പോയെന്ന് ? ഈ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഏതു മഹാ പാപി ആണ് ഫോണ്‍ ഉപയോഗിക്കുന്നത് ? പുറത്തു കണ്ട ബോർഡ് ആവശ്യമുണ്ടോ എന്നൊരു സംശയം. എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് മണി മുഴങ്ങി, ദീപാരാധനക്ക് ശ്രീകോവിലിന്റെ വാതിലുകൾ അടഞ്ഞു . അകത്തു നിന്നും എനിക്ക് പരിചിതമായ " സർവ്വ മംഗള മംഗല്യേ ശിവേ.." മന്ത്രോച്ചാരണം കേൾക്കുന്നില്ല , ഒറ്റപ്പെട്ട മണിയടി കേൾക്കുന്നില്ല . കണ്ണടച്ച് ഞാൻ കൈ കൂപ്പി നിന്നു . അപ്പോൾ, ശ്രീ കോവിലിനുള്ളിൽ ഭഗവതിയെ സാക്ഷി ആക്കി തന്റെ ഐ ഫോണിൽ പത്തു മിനിട്ടിന്റെ ടൈമർ സെറ്റ് ചെയ്തു ധൃതിയിൽ ആന്ഗ്രി ബേർഡ്സ് കളിക്കുക ആയിരുന്നു യുവ പൂജാരി.

നിർവികാരത

വൈകുന്നേരം വീട്ടില് വന്നു കയറുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു . മണ്ണിൽ അങ്ങിങ്ങ് കാണുന്ന പുള്ളിക്കുത്തുകൾ നോക്കി കുട നിവര്ത്തി വെക്കുമ്പോഴും മനസ്സിൽ സൌമ്യ നായരുടെ വാക്കുകൾ ആയിരുന്നു :" എന്തൊരു നിർവികാരത ആണ് നിന്റെ മുഖത്തെപ്പോഴും ? എങ്ങനെയാ നിന്നെ ഒരു പെണ്ണ് പ്രേമിക്കുക ? " പൊട്ടിച്ചിരിക്കാനും ഏങ്ങലടിച്ചു കരയാനും കൊതിയുള്ള ഒരു മനുഷ്യനല്ലേ ഞാനും ? ആ ചോദ്യം ഒരു ചാട്ടവാർ പോലെ ദേഹത്ത് പതിക്കുന്നു . കുളി കഴിഞ്ഞു വന്ന് ടി വി ഓണ്‍ ചെയ്തു. ഏഴു മണി മുതൽ ഒന്പത് മണി വരെ ഉള്ള സീരിയലുകൾ മാറി മാറി കണ്ടു നോക്കി, കരച്ചിൽ വരുന്നില്ല. ശരി, ഒന്പത് മുതൽ പത്തര വരെ ഉള്ള കോമഡി പ്രോഗ്രാമുകൾ കണ്‍ ചിമ്മാതെ കണ്ടു, എവി ടെ ? ഒരു പുഞ്ചിരി പോലും വരുന്നില്ല ! സൗമ്യ പറഞ്ഞത് ശരിയാണല്ലോ എന്നോർത്ത് ഒരു മനോരോഗ ഡോക്ടറുടെ നമ്പർ കലണ്ടറിൽ കുറിച്ചിട്ട് ഭീതിയോടെ ഞാൻ ഉറങ്ങാൻ കിടന്നു .

Tuesday, May 14, 2013

അച്ഛന്


അച്ഛാഎനിക്കിന്ന് 10 വയസ്സായി.. ഞാ ഇന്ന് എന്റെ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയായിരുന്നു..ചോരക്കുഞ്ഞായി ഞാ ഈ ഭൂമിയില്‍ ജനിച്ചു വീണത്‌ മുതലുള്ള പത്തു വഷങ്ങ ...എത്ര എത്ര നല്ല നിമിഷങ്ങള്‍ ആണ് ഞാഅച്ഛനും അമ്മക്കും ചേട്ടനും നല്‍കിയത്...പത്തു മാസത്തെ ഇരുട്ടി ‍ നിന്നും അമ്മയുടെ പുഞ്ചിരി തെളിച്ച പ്രകാശത്തിലേക്ക് ഞാകണ്ണ് ചിമ്മി തുറന്നപ്പോ നെറുകയി ‍ കിട്ടിയ ഉമ്മയുടെ ഇളം ചൂടി ഞാ ഈ ലോകത്തിലേക്ക്‌ പിച്ച വെച്ചിറങ്ങി...കൌതുകത്തോടെ എന്നെ ഇമ വെട്ടാതെ നോക്കുന്ന ചേട്ടന്റെ മുഖം...പ്രാര്‍ത്ഥനയുടെ ക്ഷീണം വിട്ടു മാറാത്ത മുഖത്തോടെ എന്നെ ഉറ്റു നോക്കിയ അമ്മമ്മ ‍....പിന്നെ വിയപ്പു തുള്ളിക ഇറ്റു വീഴുന്ന നെറ്റി തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ച അപ്പുപ്പന്റെ സന്തോഷം...എന്നെ വരവേക്കാ , എന്റെ വരവും പ്രതീക്ഷിച്ചിരുന്ന എത്ര പേരായിരുന്നു എനിക്ക് ചുറ്റും....? നാളുകള്‍ കഴിഞ്ഞു പോയി...ഞാ വളരുകയായിരുന്നു..എന്റെ കുഞ്ഞി കണ്ണുക ഈ ലോകത്തെ ആര്‍ത്തിയോടെ നോക്കുന്നത് കാണാ ‍ നല്ല രസമായിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്...കുഞ്ഞു വിരലുക ആകാശത്തേക്ക് ഉയര്‍ത്തി ഞാഎന്തൊക്കെയോ പറയാ ശ്രമിക്കുന്നത് കാണുമ്പോ ചേട്ട വാ പൊത്തി ചിരിക്കുമത്രേ....കാ പാദം മുഖത്തെക്കടുപ്പിച്ചു ഞാവിരലുക നുണയാ തത്രപ്പെടുമ്പോ ‍ എങ്ങു നിന്നോ അടക്കിയ ചിരി കേക്കാമായിരുന്നു ...ആദ്യമായി ഞാ കമിഴ്ന്നു വീണപ്പോ "അമ്മെ , ദേവു കമിഴ്ന്നു വീണു "എന്ന് പറഞ്ഞു സന്തോഷത്തോടെ അടുക്കളയിലേക്ക് ഓടിയ അമ്മയുടെ രൂപം ഇപ്പോഴും അമ്മമ്മ പറയും.. പിന്നെ കയ്യി കിട്ടിയതെന്തും ആത്തിയോടെ വായി വെക്കാ തുടങ്ങുന്ന എന്നെ സ്നേഹത്തോടെ ശാസ്സിക്കുന്ന അമ്മയെ നോക്കി ഞാമുരളുമത്രേ....

 

ഈ നല്ല നല്ല നിമിഷങ്ങളൊക്കെ എനിക്കിന്ന് എല്ലാരും പറഞ്ഞുള്ള ഓമ്മ മാത്രമേ ഉള്ളൂ...

അതൊക്കെ പകത്തിയെടുക്കാ, മിഴിവുറ്റ ചിത്രങ്ങളായി എന്നും സൂക്ഷിക്കാ എന്തെ അച്ഛാ ആക്കും കഴിയാതെ പോയത്...? ഞാവളര്‍ന്നു വലുതായി ചിറകു വിടര്‍ത്തി പറന്നു പോകുമ്പോ, ഈ സമൂഹം എന്നിലെ കുട്ടിത്തം അടത്തി മാറ്റുമ്പോ, എന്റെ നഷ്ടപ്പെട്ട നിഷ്കളങ്കതയെ കുറിച്ച് ഓര്‍ത്തു നെടുവീര്‍പ്പിടാനെങ്കിലും ആ ചിത്രങ്ങള്‍ ഉപകരിക്കില്ലേ..? വീടിന്റെ ചുമരി ജീവനില്ലാത്ത പാടവും പുഴയുമൊക്കെ എന്റെ സ്ഥാനം അപഹരിക്കുമ്പോ എവിടെയോ ഒരു നൊമ്പരം…!

കാലമേറെ കഴിയുമ്പോ , ജീവിതം തിരക്കിന്റെ കളിയരങ്ങി ആടി തിമിക്കുമ്പോ , ലോകത്തിന്റെ ഏതെങ്കിലും കോണി ഉള്ള ഒരു വൃദ്ധ സദനത്തി ‍ ഇരിക്കുമ്പോ , എന്നെ ഓക്കാ ‍ കുറച്ചു മങ്ങിയ ഓമ്മക ‍ ഒരു പുസ്തക ചെപ്പി സൂക്ഷിച്ചു വെക്കാനില്ലാത്ത നിരാശയോടെ മരണവും കാത്തു കഴിയേണ്ടി വരുമോ അച്ഛന് ...?

 

Monday, May 13, 2013

യാത്ര


ഹോ എന്തൊരു ദിവസം ...? നീണ്ട ഒരു പകലി തിരക്കൊഴിയാത്ത ജോലിയെ ശപിച്ചു കൊണ്ട് അവ ലാപ്ടോപ് ബാഗും തോളി തൂക്കി ഓഫീസിന്റെ പടികളിറങ്ങി . കാറിനടുത്ത് എത്തിയപ്പോ ഒരു നിമിഷം നിന്നു. ഇനി കൊച്ചിയുടെ നശിച്ച ട്രാഫിക്കിലേക്ക് ! ചുവന്ന കാ സ്റ്റാട്ട്‌ ആക്കി അവ നഗരത്തിന്റെ തിരക്കി ഒരാ ആയി മുന്നോട്ടു നീങ്ങി . റോഡരികിലെ അരണ്ട നിയോണ്‍ വെളിച്ചത്തി ഡാഷ് ബോഡി ഇരുന്ന വിസിറ്റിംഗ് കാഡിലേക്ക് അവ കണ്ണോടിച്ചു . " Priyanka Menon, Sales Team Lead, Nippon Toyota" , ഒരാഴ്ചക്ക് മുപ് കാ വാങ്ങുമ്പോ ഷോറൂമി ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന വെളുത്ത പെണ്‍കുട്ടി . അവളുടെ തിളക്കമുള്ള കണ്ണുകളും, നീണ്ട കൈവിരലുകളും, മായാത്ത ചിരിയും ആരെയും അവളിലേക്ക്‌ അടുപ്പിക്കും . ഇല്ലെങ്കി ഇത്രയും വില കൂടിയ കാ അടുത്തെങ്ങും ഞാ വാങ്ങില്ലല്ലോ എന്നോത്തപ്പോ അറിയാതെ ഒരു ചിരി പൊട്ടി. ഫേസ് ബുക്കി അവക്കയച്ച ഫ്രണ്ട് രിക്വസ്റ്റിനു ഇപ്പോഴും ഒരു മറുപടി കിട്ടിയില്ല എന്നോത്തപ്പോ എന്തോ ഒരു വല്ലാതെ. നഗരത്തിന്റെ ഗതാഗത കുരുക്കി നിന്നു അങ്കമാലിയിലെക്കുള്ള ഹൈവേയി കയറിയപ്പോ ഒരു ആശ്വാസം . രംഗ് ദേ ബസന്തിയിലെ ഇഷ്ട ഗാനം പ്ലേ ചെയ്തു അവ കാറിന്റെ വേഗം കൂട്ടി.. കൊച്ചിയുടെ പേ പിടിച്ച ബഹളങ്ങളി നിന്നും ഇരുട്ടിന്റെ ഏകാന്തതയി കൂടിയുള്ള യാത്ര ഒരു സുഖം തന്നെ.. പെട്ടെന്നെന്തോ ദൂരെ റോഡരികി ഒരു വശപ്പിശക് .., അവ സ്പീഡ് കുറച്ചു . ഇരുണ്ട വെളിച്ചത്തി റോഡിന്റെ കൈവരികളുടെ താഴെ നിന്നും എന്തോ അനങ്ങുന്നത് പോലെ, കൂടെ ഒരു തേങ്ങലും കേട്ടു . വണ്ടി സൈഡി ഒതുക്കി പെട്ടെന്ന് ഡോ തുറന്നു പുറത്തിറങ്ങി നോക്കിയപ്പോ അവ കണ്ടത് , കൈവരികളുടെ താഴെ ചരിവി നിന്നും മുകളിലേക്ക് പിടിച്ചു കയറാ ശ്രമിക്കുന്ന ഒരു പാവം വൃദ്ധനെ ആണ് . തോളിലെ തുണി സഞ്ചി ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു, കരയുന്ന മുഖത്തോടെ സാധു മനുഷ്യ അവനെ നോക്കി, ഒരു കൈ സഹായത്തിനായി . ഡോ വലിച്ചടച്ചു അവ അയാളുടെ നേക്ക്‌ നടക്കുമ്പോ അറിയാതെ പോക്കറ്റി നിന്നും സെ ഫോണ് കയ്യിലെടുത്തു . ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വൃദ്ധന്റെ മുഖത്തിന്‌ നേരെ ഫോക്കസ് ചെയ്യുമ്പോ , രാത്രി ഫേസ് ബുക്കി വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോ കിട്ടുന്ന ലൈക്കുകളെയും കമന്റുകളെയും ത്ത് അവ പുളകം കൊണ്ടു . ഒരു നിമിഷം, ബീപ് ! , മങ്ങിയ സ്ക്രീനി തെളിഞ്ഞ മെസ്സേജ് അവ വായിച്ചു : " ലോ ബാറ്ററി!"

"ഷിറ്റ്!", പിറുപിറുത്തു കൊണ്ട് അവ തിരികെ കാറിനടുത്തേക്ക് നടന്നു .