Monday, July 1, 2013
നിർവികാരത
വൈകുന്നേരം വീട്ടില് വന്നു കയറുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു . മണ്ണിൽ അങ്ങിങ്ങ് കാണുന്ന പുള്ളിക്കുത്തുകൾ നോക്കി കുട നിവര്ത്തി വെക്കുമ്പോഴും മനസ്സിൽ സൌമ്യ നായരുടെ വാക്കുകൾ ആയിരുന്നു :" എന്തൊരു നിർവികാരത ആണ് നിന്റെ മുഖത്തെപ്പോഴും ? എങ്ങനെയാ നിന്നെ ഒരു പെണ്ണ് പ്രേമിക്കുക ? " പൊട്ടിച്ചിരിക്കാനും ഏങ്ങലടിച്ചു കരയാനും കൊതിയുള്ള ഒരു മനുഷ്യനല്ലേ ഞാനും ? ആ ചോദ്യം ഒരു ചാട്ടവാർ പോലെ ദേഹത്ത് പതിക്കുന്നു . കുളി കഴിഞ്ഞു വന്ന് ടി വി ഓണ്‍ ചെയ്തു. ഏഴു മണി മുതൽ ഒന്പത് മണി വരെ ഉള്ള സീരിയലുകൾ മാറി മാറി കണ്ടു നോക്കി, കരച്ചിൽ വരുന്നില്ല. ശരി, ഒന്പത് മുതൽ പത്തര വരെ ഉള്ള കോമഡി പ്രോഗ്രാമുകൾ കണ്‍ ചിമ്മാതെ കണ്ടു, എവി ടെ ? ഒരു പുഞ്ചിരി പോലും വരുന്നില്ല ! സൗമ്യ പറഞ്ഞത് ശരിയാണല്ലോ എന്നോർത്ത് ഒരു മനോരോഗ ഡോക്ടറുടെ നമ്പർ കലണ്ടറിൽ കുറിച്ചിട്ട് ഭീതിയോടെ ഞാൻ ഉറങ്ങാൻ കിടന്നു .
Subscribe to:
Post Comments (Atom)
ആരാ ഈ സൌമ്യ..?
ReplyDelete