അച്ഛാ…എനിക്കിന്ന് 10 വയസ്സായി..
ഞാൻ ഇന്ന് എന്റെ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലേക്ക്
തിരിഞ്ഞു നോക്കുകയായിരുന്നു..ചോരക്കുഞ്ഞായി ഞാൻ ഈ ഭൂമിയില്‍ ജനിച്ചു വീണത് മുതലുള്ള
പത്തു വർഷങ്ങൾ ...എത്ര എത്ര നല്ല നിമിഷങ്ങള്‍ ആണ് ഞാൻ അച്ഛനും
അമ്മക്കും ചേട്ടനും നല്‍കിയത്...പത്തു മാസത്തെ ഇരുട്ടിൽ നിന്നും അമ്മയുടെ പുഞ്ചിരി തെളിച്ച പ്രകാശത്തിലേക്ക് ഞാൻ കണ്ണ് ചിമ്മി തുറന്നപ്പോൾ നെറുകയിൽ
കിട്ടിയ ഉമ്മയുടെ ഇളം ചൂടിൽ ഞാൻ ഈ ലോകത്തിലേക്ക് പിച്ച വെച്ചിറങ്ങി...കൌതുകത്തോടെ എന്നെ ഇമ വെട്ടാതെ നോക്കുന്ന ചേട്ടന്റെ മുഖം...പ്രാര്‍ത്ഥനയുടെ ക്ഷീണം വിട്ടു മാറാത്ത മുഖത്തോടെ എന്നെ ഉറ്റു
നോക്കിയ അമ്മമ്മ ....പിന്നെ വിയർപ്പു
തുള്ളികൾ ഇറ്റു വീഴുന്ന നെറ്റി
തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ച അപ്പുപ്പന്റെ സന്തോഷം...എന്നെ വരവേൽക്കാൻ
, എന്റെ വരവും പ്രതീക്ഷിച്ചിരുന്ന എത്ര
പേരായിരുന്നു എനിക്ക് ചുറ്റും....?
നാളുകള്‍ കഴിഞ്ഞു
പോയി…...ഞാൻ വളരുകയായിരുന്നു..എന്റെ കുഞ്ഞി കണ്ണുകൾ ഈ
ലോകത്തെ ആര്‍ത്തിയോടെ നോക്കുന്നത് കാണാൻ നല്ല
രസമായിരുന്നു എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്...കുഞ്ഞു
വിരലുകൾ
ആകാശത്തേക്ക് ഉയര്‍ത്തി ഞാൻ എന്തൊക്കെയോ പറയാൻ
ശ്രമിക്കുന്നത് കാണുമ്പോൾ ചേട്ടൻ വാ പൊത്തി ചിരിക്കുമത്രേ....കാൽ
പാദം മുഖത്തെക്കടുപ്പിച്ചു ഞാൻ വിരലുകൾ നുണയാൻ തത്രപ്പെടുമ്പോൾ എങ്ങു നിന്നോ അടക്കിയ ചിരി കേൾക്കാമായിരുന്നു ...ആദ്യമായി ഞാൻ
കമിഴ്ന്നു വീണപ്പോൾ "അമ്മെ , ദേവു കമിഴ്ന്നു വീണു "എന്ന് പറഞ്ഞു സന്തോഷത്തോടെ
അടുക്കളയിലേക്ക് ഓടിയ അമ്മയുടെ രൂപം ഇപ്പോഴും അമ്മമ്മ പറയും.. പിന്നെ കയ്യിൽ കിട്ടിയതെന്തും ആർത്തിയോടെ വായിൽ വെക്കാൻ തുടങ്ങുന്ന എന്നെ സ്നേഹത്തോടെ
ശാസ്സിക്കുന്ന അമ്മയെ നോക്കി ഞാൻ മുരളുമത്രേ....
ഈ
നല്ല നല്ല നിമിഷങ്ങളൊക്കെ എനിക്കിന്ന് എല്ലാരും പറഞ്ഞുള്ള ഓർമ്മ മാത്രമേ ഉള്ളൂ...
അതൊക്കെ
പകർത്തിയെടുക്കാൻ
, മിഴിവുറ്റ ചിത്രങ്ങളായി എന്നും
സൂക്ഷിക്കാൻ എന്തെ അച്ഛാ ആർക്കും കഴിയാതെ പോയത്...? ഞാൻ വളര്‍ന്നു വലുതായി ചിറകു വിടര്‍ത്തി പറന്നു പോകുമ്പോൾ , ഈ സമൂഹം എന്നിലെ കുട്ടിത്തം അടർത്തി മാറ്റുമ്പോൾ
, എന്റെ നഷ്ടപ്പെട്ട നിഷ്കളങ്കതയെ
കുറിച്ച് ഓര്‍ത്തു നെടുവീര്‍പ്പിടാനെങ്കിലും ആ ചിത്രങ്ങള്‍ ഉപകരിക്കില്ലേ..? വീടിന്റെ ചുമരിൽ ജീവനില്ലാത്ത പാടവും പുഴയുമൊക്കെ എന്റെ
സ്ഥാനം അപഹരിക്കുമ്പോൾ എവിടെയോ ഒരു നൊമ്പരം…!
കാലമേറെ
കഴിയുമ്പോൾ , ജീവിതം തിരക്കിന്റെ കളിയരങ്ങിൽ ആടി തിമിർക്കുമ്പോൾ , ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉള്ള ഒരു വൃദ്ധ സദനത്തിൽ ഇരിക്കുമ്പോൾ , എന്നെ ഓർക്കാൻ കുറച്ചു മങ്ങിയ ഓർമ്മകൾ ഒരു പുസ്തക ചെപ്പിൽ സൂക്ഷിച്ചു
വെക്കാനില്ലാത്ത നിരാശയോടെ മരണവും കാത്തു കഴിയേണ്ടി വരുമോ അച്ഛന് ...?
ക്യാമറ നിന്റെ ... അല്ലെങ്കിവേണ്ട.. ഞാന്‍ ഒന്നും പറയുന്നില്ല.
ReplyDelete